തൃശ്ശൂര്‍: ചാലക്കുടിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പോലീസ് ജീപ്പ് തകര്‍ത്തത് ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴ അടപ്പിച്ചതിനെന്ന് പോലീസ്. പ്രതിയായ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം നിധിൻ പുല്ലൻ ഒളിവിലാണ്. ഐ.ടി.ഐ യൂണിയൻ തിരഞ്ഞെടുപ്പിന്റെ ആഹ്ലാദ പ്രകടനത്തിനെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരിൽ ഹെല്‍മറ്റ് ധരിക്കാത്തവർക്ക് പൊലീസ് പിഴ ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എസ്.എഫ്.ഐ – ഡി.വൈ.എഫ്.ഐ പ്രവർത്തകർ പൊലീസ് ജീപ്പ് തകർത്തതെന്ന് പോലീസ് പറഞ്ഞു. പൊലീസുകാര്‍ ജീപ്പിലിരിക്കെയാണ് പ്രവര്‍ത്തകര്‍ ജീപ്പിന് മുകളില്‍ വരെ കയറി അക്രമം നടത്തിയത്.
ഐടിഐയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഐടിഐയ്‌ക്ക് മുന്നിൽ കെട്ടിയ കൊടിതോരണങ്ങൾ നീക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടത്തിനെ തുടർന്ന് എസ് എഫ് ഐയും പോലീസും തമ്മിൽ നേരത്തേയും തർക്കങ്ങളുണ്ടായിരുന്നു.
ജീപ്പ് തകർത്തതുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ. ചാലക്കുടി മേഖലാസെക്രട്ടറി ജിയോ കൈതാരൻ ഉൾപ്പെടെ പത്തോളംപേരെ രാത്രി വൈകി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നാല് എസ്.എഫ്.ഐ പ്രവര്‍ത്തകരും കസ്റ്റഡിയിലുണ്ട്. നിധിനെയും ഇന്നലെ കസ്റ്റഡിയിൽ എടുത്തിരുന്നുവെങ്കിലും സി.പി.എം പ്രവർത്തകർ ബലം പ്രയോഗിച്ച് പുറത്തിറക്കിയിരുന്നു. ശേഷം ഇത് വരെ നിധിന്‍ പുല്ലനെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടല്ല.
Discussion about this post