ക്രിസ്മസിന് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് സ്പെഷ്യൽ വന്ദേ ഭാരത് നടത്തും. ഈ മാസം 25 ന് ചെന്നൈ മുതൽ കോഴിക്കോട് വരെയാണ് സർവീസ് നടത്തുക. പുലർച്ചെ 4.30 ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 3.30 കോഴിക്കോട് എത്തുന്ന രീതിയിലാണ് സമയക്രമം.
നിലിവിൽ ശബരിമല തീർഥാടകർക്കായി ചെന്നൈയിൽ നിന്ന് കോട്ടയത്തേക്ക് സ്പെഷ്യൽ വന്ദേഭാരത് സർവീസ് നടത്തുന്നുണ്ട്. ശബരിമല സ്പെഷ്യലായി പ്രഖ്യാപിച്ചതാണെങ്കിലും ക്രിസ്മസിനു ചെന്നൈയിൽ നിന്നുള്ള യാത്രക്കാർക്ക് നാട്ടിലേക്ക് എത്താനുള്ള ട്രെയിനായും വന്ദേഭാരത് സ്പെഷൽ മാറി. ഇതോടെ തിരക്കു കൂടിയ സാഹചര്യത്തിലാണ് ക്രിസ്മസിന് സ്പെഷ്യൽ വന്ദേ ഭാരത് അനുവദിച്ചിരിക്കുന്നത്.

