തിരുവനന്തപുരം: നവകേരള യാത്രയ്‌ക്കെതിരായി യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ചിൽ വൻ സംഘർഷം. സെക്രട്ടറിയേറ്റിലേക്ക് പ്രകടനമായെത്തിയ യുവമോർച്ച പ്രവർത്തകർ പോലീസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. പ്രവർത്തകർ റോഡിൽ ടയറുകൾ കത്തിച്ചും പ്രതിഷേധിച്ചു.
യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽകൃഷ്ണന്റെ നേതൃത്വത്തിൽ ആയിരുന്നു പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് മാർച്ചുമായി എത്തിയത്.
സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷിന്റെ നേതൃത്വത്തിൽ യുവമോർച്ചാ പ്രവർത്തകർ മതിൽ ചാടിക്കടക്കാൻ ശ്രമിച്ചത് പോലീസ് പ്രതിരോധിച്ചു. ഇതിനിടെ ടയർ കത്തിച്ച് പ്രവർത്തകർ പൊലീസിന് നേരെ വലിച്ചെറിയുകയും ചെയ്തു. മാർച്ച് സംഘർഷത്തിലേക്ക് നീങ്ങിയതോടെ പ്രവർത്തകർ റോഡിൽ കുത്തിയിരിക്കുകയും ചെയ്തു
Discussion about this post