പത്തനം തിട്ട: മണ്ഡല പൂജയ്ക്ക് ശേഷം ഇന്ന് (ഡിസംബർ 27 ) രാത്രി11 ന് ശബരിമല നട അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30 ന് വൈകീട്ട് വീണ്ടും നട തുറക്കും.
ജനുവരി 15 ന് ആണ് മകരവിളക്ക്, ജനുവരി 20 വരെ ഭക്തക്കർക്ക് ദർശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും. ജനുവരി 21 ന് രാവിലെ പന്തള രാജാവിന് മാത്രമുള്ള ദർശനത്തിന് ശേഷം നട അടയ്ക്കും.
ഇത്തവണ 63.89 കോടി രൂപയാണ് കാണിക്കയായി ലഭിച്ചത്. അരവണ വിൽപനയിലൂടെ മാത്രം 96.32 കോടി രൂപ ലഭിച്ചു. 12 കോടിയിൽപ്പരമാണ് അപ്പം വിൽപനയിലൂടെ ലഭിച്ചത്.
ഡിസംബർ 25 വരെയുള്ള മൊത്തം നടവരവ് 204,30,76,704 രൂപയാണ്.കഴിഞ്ഞ വർഷം 222.98കോടിയായിരുന്നു വരുമാനം. കുത്തക ലേലം, കാണിക്കയായി ലഭിച്ച നാണയങ്ങൾ എന്നിവ കൂടി എണ്ണിക്കഴിഞ്ഞിട്ടില്ല.
Discussion about this post