കവിത കൊല്ലപ്പെട്ടതായി മാവോയിസ്റ്റ് പോസ്റ്റർ.
ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിലെ ഒരുപ്പും കുറ്റിയിൽ നടന്ന പോലീസ് മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കവിത (ലഷ്മി ) മരണപ്പെട്ടതായി മാവോയിസ്റ്റുകൾ പോസ്റ്റർ പതിപ്പിച്ചു.
വയനാട് തിരുനെല്ലിയിലെ ഗുണ്ടികപറമ്പ് കോളനിയിലെത്തിയ
മാവോയിസ്റ്റ് ദക്ഷിണ മേഖല കമാൻഡർ സി.പി. മൊയ്തീന്റെ നേതൃത്വത്തിലുള്ള ആറ ഗസംഘമാണ് കോളനിയിലെത്തി കവിതയുടെ മരണ വിവരം അടങ്ങിയ പോസ്റ്റർ പതിപ്പിച്ച് മടങ്ങിയത്.
കവിതയുടെ മരണത്തിന് പകരം വീട്ടാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള പോസ്റ്ററുകളാണ് മാവോയിസ്റ്റുകൾ പതിപ്പിച്ചത്.
അയ്യൻകുന്ന് പഞ്ചായത്തിലെ ഒരുപ്പുകുറ്റി ഞെട്ടിതോട് മേഖലയിൽ നടന്ന ഏറ്റുമുട്ടൽ നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും പോലീസ് യാതൊരു വെളിപ്പെടുത്തലും നടത്തിയിരുന്നില്ല.
ഏറ്റുമുട്ടൽ കഴിഞ്ഞ മാസങ്ങൾക്ക് ശേഷം മാവോയിസ്റ്റുകൾ നടത്തിയ വെളിപ്പെടുത്തലിലാണ് കവിത മരണപ്പെട്ട സംഭവം പുറംലോകം അറിയുന്നത്. ഇതോടെ ജില്ലയിലെ മാവോയിസ്റ്റ് സാന്നിധ്യമുള്ള എല്ലാ പോലീസ് സ്റ്റേഷൻ പരിധിയിലും പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

