ഡൽഹി: 2008ലെ മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതിയും, ഇന്ത്യൻ ഏജൻസികളുടെ ഹിറ്റ്ലിസ്റ്റിൽ പെട്ട ഭീകരനുമായ ഹഫീസ് സായിദിനെ കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യത്തിൽ പ്രതികരിച്ച് പാകിസ്ഥാൻ. ഹഫീസ് സായിദിനെ കൈമാറണമെന്ന ഇന്ത്യൻ ആവശ്യം പാക് വിദേശകാര്യ വക്താവ് മുംതാസ് സഹ്റ ബലോച്ച് സ്ഥിരീകരിച്ചു. അതെ സമയം ഇരു രാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി കൈമാറല്‍ ഉടമ്പടി നിലവിലില്ലെന്നും കൈമാറ്റം സാധ്യമാണെന്നും അദ്ദേഹം പ്രതികരിച്ചു . ‘ന്യൂഡല്‍ഹിക്ക് ഇസ്ലാമാബാദുമായി കൈമാറ്റ കരാര്‍ ഇല്ല. എന്നിരുന്നാലും, ഇത്തരമൊരു ഉടമ്പടിയുടെ അഭാവത്തില്‍ പോലും കൈമാറല്‍ സാധ്യമാണെന്നാണ് വിദഗ്ധാഭിപ്രായം ‘, ബലോച്ച് വ്യക്തമാക്കി
2008ലെ മുംബൈ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനും, യുഎന്‍ നിരോധിച്ച പട്ടികയിലുള്ള ഭീകരനുമായ ഹാഫിസ് സയീദ് നിരവധി തീവ്രവാദ കേസുകളില്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ നോട്ടപ്പുള്ളിയാണ്. 2008 നവംബര്‍ 26-ന് നടന്ന ആക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെടുകയും 300 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഹഫീസ് സയ്യിദീഇനെ വിട്ടുകിട്ടാനായി ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ട വിവരം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. കൃത്യമായ രേഖകൾ പാകിസ്താന് കൈമാറുകയും, ഭീകരനെ ഇന്ത്യയ്ക്ക് വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബാഗ്ചി വ്യക്തമാക്കിയിരുന്നു.
ഹാഫിസ് സയീദിനെ കൈമാറാൻ പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തോട് ഇന്ത്യൻ സർക്കാർ ആവശ്യപ്പെട്ടെന്ന വിവരം പാക് മാധ്യമങ്ങളാണ് ആദ്യം റിപ്പോർട് ചെയ്തത്. ഹാഫിസ് സയീദിനെ കൈമാറുന്നതിനുള്ള നിയമനടപടികൾ ആരംഭിക്കാൻ ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത്.
ഇന്ത്യൻ ഹിറ്റ് ലിസ്റ്റിൽ ഉള്ള ഭീകരവാദികൾ പാകിസ്ഥാനിൽ ഒന്നൊന്നായി കൊലപ്പെടുന്നത് പാകിസ്ഥാൻ സർക്കാരിനും, ഐഎസ്ഐ യ്ക്കും ഞെട്ടലുണ്ടാക്കുന്നുണ്ട്. ഒരു വർഷത്തിനിടെ പന്ത്രണ്ടോളം ഭീകരവാദികൾ കൊല്ലപ്പെട്ടതോടെ പലഭീകരവാദികളും ഐഎസ്‌ഐ യുടെ സംരക്ഷണയിലാണ് കഴിയുന്നത്. കുറ്റവാളി കൈമാറ്റം നിലവിലില്ലെന്നിരിക്കെ ഇന്ത്യയുടെ നീക്കം അന്തരാഷ്ട്ര സമൂഹം ആകാംക്ഷയോടെയാണ് നോക്കുന്നത്
Discussion about this post