തിരുവനന്തപുരം: പെട്രോൾ പമ്പുകള്‍ക്ക് നേരെ അടിക്കടിയുണ്ടാവുന്ന ഗുണ്ടാ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് പെട്രോള്‍ പമ്പുടമകള്‍ ഇന്ന് സൂചനാ സമരം നടത്തും. ഇന്ന് രാത്രി എട്ട് മണിമുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ ആറ് മണിവരെയാണ് സൂചനാ സമരം. ആള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് ആണ് സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
പെട്രോള്‍ പമ്പുകള്‍ക്കുനേരെ ആവര്‍ത്തിച്ചുള്ള ഗുണ്ടാ ആക്രമണങ്ങളില്‍ നടപടി വേണമെന്നും ആക്രമണങ്ങൾ തടയുന്നതിനായി ആശുപത്രി സംരക്ഷണ നിയമം പോലെ നിയമങ്ങൾ കൊണ്ടുവരണമെന്നും അസോസിയേഷന്‍ ഭാരവാഹികൾ ആവശ്യപ്പെട്ടു. പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടായില്ലെങ്കില്‍ മാര്‍ച്ച് പത്ത് മുതല്‍, രാത്രി പത്ത് മണി വരെയെ പമ്പുകള്‍ പ്രവര്‍ത്തിക്കുകയുള്ളുവെന്നും നേതാക്കൾ അറിയിച്ചു.
Discussion about this post