കൊച്ചി: പിറവത്ത് ഭാര്യയെ വെട്ടിക്കൊന്നശേഷം ഭര്‍ത്താവ് ജീവനൊടുക്കി. ഇവരുടെ രണ്ട് പെൺമക്കളെയും വെട്ടിക്കൊല്ലാൻ ശ്രമിച്ചു . കക്കാട് നെടിയാനിക്കുഴി തറമറ്റത്തില്‍ ബേബിയാണ് ഞായറാഴ്ച പുലര്‍ച്ചെയോടെ ഭാര്യ സ്മിതയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത് .
വെട്ടേറ്റ പെണ്മക്കളെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ല എന്നാണ് വിവരം. രാവിലെ പെണ്‍മക്കളിലൊരാള്‍ അയല്‍വാസികളെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ബേബി മുന്‍പ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു

