തൗബാല്‍: മണിപ്പൂരിലെ തൗബാല്‍ ജില്ലയിലുണ്ടായ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. സംസ്ഥാനത്തെ മലയോര ജില്ലകളില്‍ വീണ്ടും നിരോധനാജ്ഞ ഏര്‍പ്പെടുത്തി. കൊല്ലപ്പെട്ടത് മെയ്‌തെയ് പംഗലുകളില്‍ പെട്ടവരാണെന്നാണ് സൂചന.
നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ അഞ്ച് താഴ്‌വര ജില്ലകളിലാണ് കര്‍ഫ്യൂ വീണ്ടും ഏര്‍പ്പെടുത്തിയത്. ഇതുവരെ ഒരു കൂട്ടം ആളുകള്‍ ആയുധങ്ങളുമായെത്തി കൊള്ളയടിക്കുന്നതായി തൗബാല്‍ ജില്ലയിലെ പ്രദേശവാസികള്‍ പറയുന്നു. ആക്രമണത്തിന് ശേഷം പ്രകോപിതരായ നാട്ടുകാര്‍ തോക്കുധാരികളുടെ വാഹനങ്ങള്‍ക്ക് തീയിട്ടു.
മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് വീഡിയോ സന്ദേശത്തില്‍ അക്രമത്തെ അപലപിക്കുകയും സമാധാനം നിലനിര്‍ത്താന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

