തിരുവനന്തപുരം:കുടിശ്ശികയിൽ മൂന്നിലൊന്ന് എങ്കിലും അനുവദിച്ചില്ലെങ്കിൽ ഔട്ട് ലെറ്റുകൾ അടച്ചിടേണ്ടി വരുമെന്ന് സർക്കാരിനോട് സപ്ലൈകോ. വിലവർധനയെ കുറിച്ച് പഠിച്ച വിദഗ്ധ സമിതി റിപ്പോർട്ട് അടുത്ത മന്ത്രിസഭാ യോഗം പരിഗണിക്കും. വിപണിയിൽ വില മാറുന്നതിന് അനുസരിച്ച് സബ്‌സിഡി നിരക്ക് ഇടയ്ക്കിടെ പുനഃപരിശോധിക്കും വിധമാണ് പുനഃസംഘടനയെന്നാണ് വിവരം
2016 മുതൽ വിവിധ ഘട്ടങ്ങളിൽ വിപണിയിൽ ഇടപെട്ടത് പ്രകാരം 1600 കോടിയോളം രൂപയുടെ കുടിശ്ശികയാണ് സപ്ലൈകോയ്ക്കുള്ളത്. 800 കോടിയിലധികം കുടിശ്ശിക ആയതോടെ സ്ഥിരം കരാറുകാർ ആരും ടെൻഡറിൽ പോലും പങ്കെടുക്കുന്നില്ല. ക്രിസ്മസ് പുതുവത്സര വിപണിയിലടക്കം കടുത്ത പ്രതിസന്ധി നേരിട്ട സപ്ലൈകോ ഇനി ഇങ്ങനെ മുന്നോട്ടു പോകാനാകില്ലെന്ന നിലപാടിലാണ്.
Discussion about this post