ഉജ്ജയിൻ (മധ്യപ്രദേശ് ):കുടുംബ വഴക്കിനെ തുടര്‍ന്ന് മദ്ധ്യപ്രദേശിലെ ഉജ്ജയിനില്‍ യുവതി ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും വെടിവച്ച് കൊന്ന് പൊലീസില്‍ കീഴടങ്ങി.ആശാ വര്‍ക്കറായ സവിതാ കുമാരിയാണ് ഭര്‍ത്താവ് രാധാശ്യാമിനെയും സഹോദരൻ ദിനേശിനെയും വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയത്.
രോഷാകുലയായ സ്ത്രീ മറ്റു കുടുംബാംഗങ്ങള്‍ക്ക് നേരെയും വെടിയുതിര്‍ത്തെങ്കിലും വെടിയുണ്ടകള്‍ തീര്‍ന്നതിനാല്‍ അവര്‍ രക്ഷപ്പെടുകയായിരുന്നു. ബഡ്നഗറിലെ ഇൻഗോറിയയില്‍ രാവിലെ പത്തോടെയാണ് സംഭവം. വെടിയേറ്റ രാധാശ്യാം തല്‍ക്ഷണം മരിച്ച് വീഴുകയായിരുന്നു.
ദമ്പതികള്‍ക്ക് 18ഉം 15ഉം വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. മൂന്ന് വര്‍ഷമായി രാധാശ്യാമും സവിതാ കുമാരിയും തമ്മില്‍ വഴക്ക് തുടങ്ങിയിട്ട്. കൊലപാതകത്തിന് ശേഷം യുവതി ഇൻഗോറിയ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
Discussion about this post