പത്തനംതിട്ട: അടൂർ ബൈപാസ് റോഡിൽ വാഹനാപകടം.കാർ യാത്രികരായ നാലുപേർക്ക് പരിക്ക് .ഗുരുതര പരിക്കേറ്റ രണ്ടു പേരെ നാട്ടുകാർ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.അടൂരിൽ നിന്നും എത്തിയ ഫയർഫോഴ്സ് സംഘം മറ്റു രണ്ടു പേരെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പന്തളം ഭാഗത്തുനിന്നും അടൂരിലേക്കു മുന്നിലും പിന്നിലുമായ വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം.മുന്നിൽ പോയ കാർ അശ്രദ്ധമായി തിരിച്ചതാണ് അപകട കാരണമെന്ന് നാട്ടുകാർ പറഞ്ഞു.മുന്നിൽ പോയ കാറിനു പിന്നിൽ ലോറി ഇടിക്കുകയായിരുന്നു.

