ടോക്കിയോ: ജപ്പാനിലുണ്ടായ ഭൂകമ്പത്തിൽ ഇതുവരെ 57 മരണം. ജനുവരി ഒന്നിനാണ് റിക്ടർ സ്കെയിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. തിങ്കളാഴ്ച മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 155-ത്തിലേറെ ഭൂചലനങ്ങളാണ് അനുഭവപ്പെടുന്നത്. ഇനിയും ചലനങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
പുതുവർഷ തിമിർപ്പിനിടെയാണ് ആദ്യ ചലനം അനുഭവപ്പെട്ടത്. പിന്നാലെ അധികൃതർ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു. അഞ്ചടിയോളം ഉയരത്തിലുള്ള തിരമാലകളാണ് അടിച്ചുകയറിയത്. ഏകദേശം 33,000 വീടുകളിൽ വൈദ്യുതി നഷ്ടമായതായി അധികൃതർ അറിയിച്ചു. രാജ്യത്തെ ഗതാഗതമേഖല സ്തംഭിച്ചിരിക്കുകയാണ്. പ്രധാന ഹൈവേകൾ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള നിരവധി റൂട്ടുകൾ പ്രവർത്തനരഹിതമാണ്. രക്ഷാപ്രവർത്തനത്തെ ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്
Discussion about this post