അയോധ്യ:അയോധ്യ രാമക്ഷേത്രം ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണി. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗോണ്ട സ്വദേശികളായ തഹർ സിംഗ്, ഓംപ്രകാശ് മിശ്ര എന്നിവരാണ് അറസ്റ്റിലായത്. സമൂഹമാധ്യമത്തിലൂടെയാണ് ഇവർ ഭീഷണി മുഴക്കിയത്.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്നും ഇവരുടെ ഭീഷണി സന്ദേശത്തിലുണ്ടായിരുന്നതായി പോലീസ് പറയുന്നു. ജനുവരി 22നാണ് അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ്. പ്രധാനമന്ത്രി അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും.
Discussion about this post