കൊച്ചി: താൻ ഗർഭിണിയാണെന്ന വിവരം സോഷ്യൽമീഡിയയിൽ പങ്കിട്ട് നടി അമലാപോൾ. ‘നിനക്കൊപ്പം ഒന്നും ഒന്നും മൂന്നാണെന്ന് എനിക്കിപ്പോള്‍ അറിയാം’ എന്ന കുറിപ്പോടെയാണ് മറ്റേണിറ്റി ചിത്രങ്ങള്‍ അമല പോൾ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. നിരവധി ആരാധകരാണ് താരത്തിന് ആശംസകൾ നേരുന്നത്
2023 നവംബര്‍ ആദ്യ വാരമായിരുന്നു അമല പോളിന്‍റെ വിവാഹം. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു വിവാഹം. ഗോവയില്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സൂറത്ത് സ്വദേശി ജഗത് ദേശായിയാണ് അമലയുടെ ഭര്‍ത്താവ്. നോർത്ത് ഗോവയിലെ ആഡംബര ഹോംസ്റ്റേയുടെ ഹെഡ് ഓഫ് സെയിൽസ് ആയി ജോലി ചെയ്യുകയാണ് ജഗത് ദേശായി. അമല പോളിന്‍റെ രണ്ടാം വിവാഹമാണ് ജഗത് ദേശായിയുമായി നടന്നത്. തമിഴ് സംവിധായകന്‍ എ എല്‍ വിജയിയുമായുള്ള വിവാഹബന്ധം 2017 ല്‍ വേര്‍പെടുത്തിയിരുന്നു.
Discussion about this post