ത്രിശൂർ: പ്രധാനമന്ത്രി പ്രസംഗിച്ച വേദിയിൽ ചാണകവെള്ളം തളിക്കാനുള്ള യൂത്ത് കോൺഗ്രസ്സ് ശ്രമത്തിനെതിരെ ബിജെപി. ടിഎൻ പ്രതാപൻ പുറത്തിറങ്ങിയാൽ ചാണകവെള്ളത്തിൽ മുക്കുമെന്ന് ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് കെകെ അനീഷ് കുമാർ. ടിഎൻ പ്രതാപനും, പോലീസും ചെയ്തു നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയുടെ വേദിയിലേക്ക് ചാണകവെള്ളം തളിക്കാൻ കെഎസ് യു ശ്രമിച്ചതെന്ന് അനീഷ് കുമാർ കുറ്റപ്പെടുത്തി
ബിജെപി പൊതുയോഗവുമായി ബന്ധപ്പെട്ട് വാടകയ്‌ക്കെടുത്ത മൈതാനിയിൽ അതിക്രമിച്ചു കടക്കാൻ ആണ് കെഎസ്‌യു പ്രവർത്തകർ ശ്രമിച്ചതെന്നും, പോലീസുദ്യോഗസ്ഥൻ അലവി ഗൂഢാലോചനയുടെ ഭാഗമായെന്നും അനീഷ് കുമാർ ആരോപിച്ചു. മൈതാനിയിലേക്ക് അതിക്രമിച്ചു കടക്കാൻ കെഎസ്‌യു പ്രവർത്തകർ ശ്രമിച്ചാൽ അവർ വിവരം അറിയുമെന്നും ബിജെപി നേതാവ് മുന്നറിയിപ്പ് നൽകി. ഡിസിസി ഓഫീസിൽ നിന്നും യൂത്ത് കോൺഗ്രസ്സ്, കെഎസ്‌യു പ്രവർത്തകരെ പറഞ്ഞുവിടുന്നത് വരെ പ്രതാപൻ അലവിയുമായി ആശയ വിനിമയം നടത്തിയെന്നും അനീഷ്കുമാർ ആരോപിച്ചു
Discussion about this post