ഡെൽഹി:ഇസ്‌റായേൽ-ഹമാസ് സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ പശ്ചിമേഷ്യയിലെ മറ്റിടങ്ങളിലും സംഘര്‍ഷം ഉടലെടുക്കുന്നു.ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ ചെറുത്തുനില്‍പ് പ്രസ്ഥാനമായ പോപുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സ് (പി.എം.എഫ്) കമാന്‍ഡര്‍ മുഷ്താഖ് താലിബ് അല്‍ സൈദിയടക്കം രണ്ടുപേരെ അേമരിക്ക ഡ്രോണ്‍ ആക്രമണത്തില്‍ കൊലപ്പെടുത്തി.
മുതിര്‍ന്ന ഹമാസ് നേതാവ് സാലിഹ് അറൂറിയടക്കം ആറുപേരെ ബൈറൂത്തില്‍ ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചതിനുപിന്നാലെ തെക്കന്‍ ലബനാനില്‍ ഇസ്‌റായേൽ നടത്തിയ വ്യോമാക്രമണത്തില്‍ നാല് ഹിസ്ബുല്ല തീവ്രവാദികൾ കൊല്ലപ്പെട്ടു. ഇറാനില്‍ റെവല്യൂഷനറി ഗാര്‍ഡ് കമാന്‍ഡറായിരുന്ന ഖാസി സുലൈമാനിയുടെ ഖബറിടത്തിനരികില്‍ കഴിഞ്ഞദിവസം നടന്ന ഇരട്ട സ്‌ഫോടനങ്ങളില്‍ 95 പേരും മരിച്ചിരുന്നു.
ഇസ്രാഈല്‍ ലബനാന്‍ അതിര്‍ത്തിയിലെ നാഖൂറയില്‍ ബുധനാഴ്ച രാത്രി നടത്തിയ വ്യോമാക്രമണത്തിലാണ് നാല് ഹിസ്ബുല്ല തീവ്രവാദികൾ കൊല്ലപ്പെട്ടത്. ഒരാള്‍ പ്രാദേശിക നേതാവാണ്. അറൂറിയുടെ കൊലപാതകത്തെ ശക്തമായി അപലപിച്ച ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ല, ഹീനമായ കുറ്റകൃത്യത്തിന് പ്രതികാര നടപടിയുണ്ടാകുമെന്ന് പ്രഖ്യാപിച്ചു.

