കോട്ടയം: ബിജെപിയിൽ അംഗത്വം എടുത്ത ഓർത്തഡോക്സ് സഭ ,ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യനെതിരെ നടപടി. നിലവിലെ എല്ലാ ചുമതലകളിൽ നിന്നും അദ്ദേഹത്തെ നീക്കം ചെയ്തു.ഇന്നലെ രാത്രിയിൽ ചേർന്ന ഭദ്രാസന കൗൺസിലിന്റേതാണ് തീരുമാനം. അതെ സമയം തന്റെ അഭ്യർത്ഥന പ്രകാരമാണ് സഭാ നേതൃത്വം അവധി അനുവദിച്ചതെന്ന് ഷൈജു കുര്യൻ പ്രതികരിച്ചു.
ഷൈജു കുര്യനെതിരായ പരാതികൾ അന്വേഷിക്കാൻ കമ്മീഷനേയും നിയോഗിച്ചിട്ടുണ്ട്. ഓർത്തഡോക്സ് സഭ അധ്യക്ഷൻ നിയോഗിക്കുന്ന കമ്മീഷനാണ് പരാതികൾ അന്വേഷിക്കുക. രണ്ടു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തീകരിച്ച് റിപ്പോർട്ട് നൽകണമെന്നും നിർദേശമുണ്ട്
ഷൈജു കുര്യനോടൊപ്പം ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള 47 പേരാണ് ബിജെപിയിൽ അംഗത്വം എടുത്തത്. ഷൈജു കുര്യൻ ബിജെപിയിൽ ചേർന്നതിൽ പരസ്യപ്രതിഷേധുമായി ചില ഓർത്തഡോക്സ് സഭാ വിശ്വാസികൾ രംഗത്തെത്തിയിരുന്നു
Discussion about this post