വിഴിഞ്ഞം തുറമുഖത്ത് വാണിജ്യ കപ്പലുകൾ മെയ് മുതൽ എത്തിത്തുടങ്ങും. വിഴിഞ്ഞത്തെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. ഡിസംബറാണ് സമയപരിധിയെങ്കിലും നേരത്തെ കമ്മീഷനിംഗ് പൂർത്തിയാക്കാനാണ് അദാനി ഗ്രൂപ്പിന്റെ ശ്രമം. നേരത്തെ തുറമുഖ വകുപ്പ് സിപിഎം ഏറ്റെടുത്തിരുന്നു. മന്ത്രി വി എൻ വാസവനാണ് വകുപ്പിന്റെ ചുമതല.
ഒക്ടോബറിൽ ആദ്യ കപ്പൽ തുറമുഖത്ത് എത്തിയതിന് പിന്നാലെ ക്രെയിനുകളുമായി നാല് കപ്പലുകൾ കൂടി ഇവിടെ എത്തിയിരുന്നു. നിലവിൽ 15 ക്രെയിനുകളാണ് തുറമുഖത്തുള്ളത്. മാർച്ചോടെ 17 ക്രെയിനുകൾ കൂടിയെത്തും. നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി വി എൻ വാസവന്റെ നേതൃത്വത്തിലുള്ള യോഗം വിലയിരുത്തി.
പുലിമൂട്ട് നിർമാണം പൂർണതോതിൽ അടുത്ത മാസം തീർക്കും. അദാനിക്കുള്ള വിജിഎഫ് ഉടൻ നൽകും.മത്സ്യത്തൊഴിലാളികൾക്കുള്ള സഹായം തുടരുമെന്നും ലത്തീൻ സഭയുമായി തർക്കത്തിനില്ലെന്നും മന്ത്രി അറിയിച്ചു.
Discussion about this post