ഡൽഹി: ഷോപ്പിയാൻ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൂടി കൊല്ലപ്പെട്ടു.ഷോപ്പിയാനിൽ ഒരു സൈനികനെ കൊലപ്പെടുത്തുകയും, മൂന്ന് കശ്മീരി പണ്ഡിറ്റുകളെ ആക്രമിക്കുകയും ചെയ്ത ലഷ്കർ-ഇ-തൊയ്ബ ഭീകരവാദി,ബിലാൽ അഹമ്മദ് ഭട്ടിനെയാണ് സുരക്ഷാ സേന ഏറ്റുമുട്ടലിൽ വെടിവെച്ചു കൊന്നത്.
ഇന്നലെ ( ജനുവരി 5) ന് തീവ്രവാദ വിരുദ്ധ ഓപ്പറേഷനിൽ ലഷ്കർ ഭീകരൻ ബിലാൽ അഹമ്മദ് ഭട്ട് കൊല്ലപ്പെട്ടതായി ജമ്മു കശ്മീർ പോലീസ് അറിയിച്ചു. ഷോപ്പിയാനിലെ ചോട്ടിഗാം മേഖലയിൽ പോലീസും സൈന്യവും സിആർപിഎഫും ചേർന്ന് പുലർച്ചെ നടത്തിയ സംയുക്ത ഓപ്പറേഷനിൽ ലഷ്‌കർ ബന്ധമുള്ള ഭീകരനെ കൊലപ്പെടുത്തിയതായി പോലീസ് വക്താവ് പറഞ്ഞു.
“സേനയുടെ തിരച്ചിലിനിടയിൽ , ഒളിച്ചിരുന്ന ഭീകരൻ സംയുക്ത തിരച്ചിൽ സംഘത്തിന് നേരെ തുടർച്ചയായി വെടിയുതിർത്തു. തുടർന്നുള്ള ഏറ്റുമുട്ടലിൽ ഭീകരൻ കൊല്ലപ്പെട്ടു, ഭീകരന്റെ മൃതദേഹം ഏറ്റുമുട്ടൽ സ്ഥലത്ത് നിന്ന് കണ്ടെടുത്തു, ”പോലീസ് പറഞ്ഞു. ഏറ്റുമുട്ടൽ സ്ഥലത്ത് നിന്ന് ഒരു എകെ സീരീസ് റൈഫിൾ, മൂന്ന് മാഗസിനുകളും മറ്റ് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
കുൽഗാമിലെ സുദ്‌സനിൽ നിന്നുള്ള സൈനിക ജവാൻ ഉമർ ഫയാസിനെ കൊലപ്പെടുത്തിയതിൽ ഭട്ടിന് പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു. “ഹെർമെയ്‌നിൽ ഗ്രനേഡ് എറിഞ്ഞ്, രണ്ട് തൊഴിലാളികളെ കൊലപ്പെടുത്തിയതിലും, കശ്മീരി പണ്ഡിറ്റായ സുനിൽ കുമാർ ഭട്ടിനെ കൊലപ്പെടുത്തിയതിലും ചോട്ടിഗാം ഷോപ്പിയാനിലെ താമസക്കാരായ മറ്റൊരു കശ്മീരി പണ്ഡിറ്റായ പ്രീതിംബർ നാഥിനെ പരിക്കേൽപ്പിച്ചതിലും ബിലാൽ അഹമ്മദ് ഭട്ടിന് പങ്കുള്ളതായി പോലീസ് അറിയിച്ചു. പ്രാദേശിക യുവാക്കളെ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിൽ ഭട്ടിന് പങ്കുണ്ടെന്നും 12 പ്രാദേശിക യുവാക്കളെ റിക്രൂട്ട് ചെയ്തതായും പോലീസ് പറഞ്ഞു.
അതെ സമയം ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരവാദികളുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണ്
Discussion about this post