ഡൽഹി: നീണ്ട 500 വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ജനുവരി 22 ന് അയോധ്യയിൽ രാമക്ഷേത്രം ഉദ്ഘാടനം നടക്കുകയാണ്. പക്ഷേ ആ ദിവസം തന്നെ ഉദ്‌ഘാടനത്തിനായി തിരഞ്ഞെടുത്തത്തിന്റെ കാരണവും ചർച്ചയാകുന്നുണ്ട്. ജനുവരി 22 ന് ഉച്ചയ്ക്ക് 12.29 നും 12.30 നും ഇടക്കുള്ള 84 സെക്കൻഡ് സമയത്താണ് പ്രതിഷ്ഠ ചടങ്ങ് നടക്കുക. ഹിന്ദു കലണ്ടർ അനുസരിച്ച് ജനുവരി 22 എന്നത് പൗഷ മാസത്തിലെ ശുക്ല പക്ഷത്തിലെ ദ്വാദശിയാണ്. അന്നേ ദിവസം രാവിലെ 8.47 വരെ മൃഗശിരയും യോഗബ്രഹ്മ സമയവുമാണ്. 8.47 ന് ശേഷം ഇന്ദ്രയോഗം ആരംഭിക്കും.പ്രതിഷ്ഠക്ക് ശേഷം ക്ഷേത്രത്തിൽ മഹാ പൂജയും മഹാ ആരതിയും ഉണ്ടായിരിക്കും.
സർവാർത്ഥ സിദ്ധി, അമൃത സിദ്ധി, രവി യോഗം എന്നിവയാണ് ജനുവരി 22 ലെ മൂന്ന് ശുഭ യോഗങ്ങൾ. ഈ ദിവസം ശുഭകരമായ കർമങ്ങൾ നിർവ്വഹിക്കുന്നവർക്ക് പിന്നീടുള്ള എല്ലാ കർമത്തിലും വിജയം കൈവരും എന്നാണ് വിശ്വാസം
ജ്യോത്സ്യൻമാരുടെ അഭിപ്രായത്തിൽ ജനുവരി 22 മഹാവിഷ്ണുവിനായി സമർപ്പിക്കപ്പെട്ട ദ്വാദശിയായ കർമ ദ്വാദശി കൂടിയാണ്. ഹിന്ദു പുരാണം അനുസരിച്ച് ഈ ദിവസമാണ് മഹാവിഷ്ണു കൂർമ രൂപത്തിൽ അവതാരമെടുത്ത് അമൃത് കടഞ്ഞെടുക്കുന്ന പാലാഴി മഥനത്തിൽ സമുദ്രത്തിലേക്ക് താഴ്ന്നു പോയ മന്ഥര പർവ്വതത്തെ ഉയർത്താൻ സഹായിച്ചത്. രാമൻ മഹാവിഷ്ണുവിന്റെ അവതാരമായതുകൊണ്ട് തന്നെ ഈ ദിവസം ഉദ്‌ഘാടനത്തിന് യോജിച്ചതാണെന്നാണ് അഭിപ്രായം
Discussion about this post