ന്യൂഡൽഹി:കിയ തങ്ങളുടെ 2024 സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിനെ ഇന്ത്യൻ വിപണിയിൽ ലേഞ്ച് ചെയ്യാൻ ഒരുങ്ങിയിരിക്കുകയാണ്.പുതുക്കിയ മോഡലിനായിട്ടുള്ള ബുക്കിംഗും കമ്പനി ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
വളരെയധികം കോംപറ്റീഷൻ നിറഞ്ഞ സെഗ്മെന്റിൽ ഏറെ 2024 സോനെറ്റ് കൂടുതൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കും എന്ന പ്രതീക്ഷയിലാണ് ദക്ഷിണ കൊറിയൻ ബ്രാൻഡ്. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി തന്നെ നിർമ്മാതാക്കൾ പുതിയ സോനെറ്റിന്റെ പ്രധാന എഞ്ചിൻ സവിശേഷതകളും മൈലേജ് കണക്കുകളും വെളിപ്പെടുത്തിയിരിക്കുകയാണ്. സബ്കോംപാക്ട് എസ്‌യുവിയുടെ മോഡൽ ലൈനപ്പ് 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ,1.0ലിറ്റർ ടർബോ പെട്രോൾ,1.5 ലിറ്റർ ഡീസൽ വേരിയന്റുകൾ ഉൾപ്പെടെ നിലവിലുള്ള എഞ്ചിനുകൾ നിലനിർത്തും. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സിനൊപ്പം മാത്രമായി ലഭ്യമായ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് ഗ്യാസോലിൻ യൂണിറ്റ്, ലിറ്ററിന് 18.83 കിലോമീറ്റർ എന്ന ഫ്യുവൽ ഇക്കോണമി റേറ്റിംഗോടെ, 83 PS മാക്സ് പവർ ഔട്ട്‌പുട്ടും 115 Nm പീക്ക് torque ഉം നൽകുന്നു.
ടർബോ പെട്രോൾ എഞ്ചിൻ ആറ് സ്പീഡ് ഐ എം ടി അല്ലെങ്കിൽ ഏഴ് സ്പീഡ് ഡി സി ടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉപയോഗിച്ച് മികച്ച ഫ്ലെക്സിബിലിറ്റി നൽകുന്നു. 120 PS മാക്സ് പവറും 172 Nm പീക്ക് torque ഉം സൃഷ്ടിക്കുന്ന ഈ എഞ്ചിൻ ഐ എം ടി ഓപ്ഷനിൽ ലിറ്ററിന് 18.7 കിലോമീറ്ററും, ഡി സി ടി പതിപ്പിൽ ലിറ്ററിന് 19.2 കിലോമീറ്ററും മൈലേജ് കണക്കുകൾ കൈവരിക്കുന്നു. 1.5 ലിറ്റർ ഡീസൽ എഞ്ചിൻ യൂണിറ്റ് 116 PS പരമാവധി കരുത്തും 250 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നതാണ്, ആറ് സ്പീഡ് ഐഎംടി , ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിങ്ങനെ മൂന്ന് ഗിയർബോക്സ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു.
Discussion about this post