ഡൽഹി: സിഖ് ഫോർ ജസ്റ്റിസ് നേതാവ് ഗുർപതന്ത് സിങ് പന്നുവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് യുഎസ് ആരോപിച്ച ഇന്ത്യൻ പൗരനായ നിഖിൽ ഗുപ്തയുടെ പട്ടികയിൽ ഒന്നിലധികം ടാർഗറ്റുകളുണ്ടെന്ന് കുറ്റപത്രം. ഒരു ഇന്ത്യൻ ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരം ആണ് കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതെന്നും, ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് മാൻഹട്ടൻ കോടതിയില്‍ നൽകിയ കുറ്റപത്രത്തിൽ, പറയുന്നു.
കൊലപാതകത്തിനായുള്ള ആസൂത്രണം, വാഹന സംവിധാനങ്ങൾ, യാത്ര, ലോജിസ്റ്റിക്സ്, അടക്കം ക്രമീകരിക്കുന്നത് വരെയുള്ള വിഷയങ്ങളിൽ ഒന്നിലധികം വ്യക്തികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും കുറ്റപത്രത്തിൽ സൂചിപ്പിക്കുന്നു. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ ഖാലിസ്ഥാൻ വാദി ഹർദീപ് സിങ് നിജ്ജാറിനെ മുഖംമൂടി ധരിച്ച തോക്കുധാരികൾ ജൂൺ 18-ന് കൊലപ്പെടുത്തിയ സംഭവവും കുറ്റപത്രത്തിൽ ചൂണ്ടികാട്ടുന്നുണ്ട്
മറ്റൊരു വ്യക്തിയെ കാലിഫോർണിയയിൽ വെച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായും കുറ്റപത്രത്തിൽ പറയുന്നു. ഗുജറാത്തിൽ ക്രിമിനൽ കേസ് നേരിടുന്ന ലഹരി മരുന്ന്, ആയുധ ഇടപാടുകാരൻ നിഖിൽ ഗുപ്തയെ മെയ് മാസത്തിൽ ഇന്ത്യൻ ഉദ്യോഗസ്ഥനാണ് ഇതിനായി നിയോഗിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു.
നിഖിൽ ഗുപ്ത, വാടക കൊലയാളികളെ ഉപയോഗിച്ചാണ് കൊലപാതകങ്ങൾ ആസൂത്രണം ചെയ്തതെന്നും, ഇവർ തമ്മിൽ പരസ്പരം ബന്ധപ്പെട്ട് നിർദേശങ്ങൾ നൽകിയതായും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. അമേരിക്കയിലെ രഹസ്യാനേഷണ വിഭാഗത്തിന്റെ ഏജന്റിനെ സഹായം ഇതിനായി ലഭിച്ചുവെന്നും റിപ്പോർട്ടിലുണ്ട്
ഇവർ തമ്മിലുളള ആശയവിനിമയത്തിനിടയിൽ, കൊലപാതക ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകുന്ന, ഇന്ത്യയിൽ നിന്നുള്ള സഹ-ഗൂഢാലോചനക്കാർക്ക് വിപുലമായ സംവിധാനങ്ങളുണ്ടെന്നും ഗൂഢാലോചനയുടെ പുരോഗതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ഗുപ്ത ആവർത്തിച്ച് ഊന്നിപ്പറഞ്ഞുവെന്നും കുറ്റപത്രത്തിൽ പറയുന്നു.വാടകക്കൊലയാളിയെന്ന് കരുതപ്പെടുന്നയാളും ഗുപ്തയും തമ്മിലുള്ള വീഡിയോ കോൾ വിവരങ്ങളും വിശദമായി കുറ്റപത്രത്തിൽ വിവരിക്കുന്നു
ജൂൺ 18-ന് കാനഡയിൽ നിജ്ജാർ കൊല്ലപ്പെട്ടതിനെത്തുടർന്ന്, കുറ്റപത്രത്തിൽ സിസി-1 എന്ന് പരാമർശിച്ചിരിക്കുന്ന ഇന്ത്യൻ ഉദ്യോഗസ്ഥൻ, നിജ്ജാർ ലക്ഷ്യങ്ങളിലൊന്നായിരുന്നുവെന്നും ,അത് മൂന്നാമത്തെയോ നാലാമത്തെയോ മാത്രം ആയിരുന്നുവെന്നും, പക്ഷേ വിഷമിക്കേണ്ട ഞങ്ങൾക്ക് വളരെയധികം ലക്ഷ്യങ്ങളുണ്ടെന്ന് ഗുപ്തയോട് പറഞ്ഞുവെന്നും കുറ്റപത്രത്തിൽ ആരോപിക്കുന്നു.
ജൂൺ 20-ന് ഇന്ത്യൻ ഉദ്യോഗസ്ഥൻ, നിഖിൽ ഗുപ്തയ്ക്ക് പന്നൂനെക്കുറിച്ച് വന്ന ഒരു വാർത്ത പങ്കിട്ട് ,”ഇപ്പോൾ മുൻഗണന” എന്ന സന്ദേശവും അയക്കുകയും, പന്നൂനെ കൊല്ലാൻ അവസരം കണ്ടെത്താനും വേഗത്തിൽ ചെയ്യാനും നിർദ്ദേശം നൽകി. കുറ്റപത്രം വ്യക്തമാക്കുന്നു .ജൂൺ 29ന് മുമ്പ് കാനഡയിൽ പന്നൂൻ ഉൾപ്പടെ നാല് ജോലികൾ പൂർത്തിയാക്കണമെന്ന് നിഖിൽ ഗുപ്ത പറഞ്ഞതായും കുറ്റപത്രത്തിൽ പറയുന്നു.
പന്നൂന്റെ കൊലപാതകത്തിന് ശേഷം, തന്റെ കൂട്ടാളികൾ കൊല്ലാൻ കൂടുതൽ ഇരകളെ നൽകും, ഞങ്ങൾ കൂടുതൽ,കൂടുതൽ വലിയ ജോലി നൽകും, എല്ലാ മാസവും കൂടുതൽ ജോലി തരും, എല്ലാ മാസവും 2-3 ജോലി നൽകും. നിഖിൽ ഗുപ്ത സംഭാഷണ മധ്യേ കൊലപാതക സംഘത്തെ അറിയിച്ചതായി കുറ്റപത്രത്തിൽ സൂചിപ്പിക്കുന്നു.
നിജ്ജാർ കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ്, ഗുപ്തയും കൂട്ടാളികളും തമ്മിൽ കൈമാറിയ വിവരങ്ങൾ അനുസരിച്ച് നിജ്ജാറിന്റെ ആസന്നമായ കൊലപാതകത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നും സൂചന നൽകുന്നു. നിജ്ജാറിന്റെ കൊലപാതകത്തെത്തുടർന്ന്, പന്നൂൻ ഇപ്പോൾ ജാഗരൂകരായിരിക്കുമെന്നതിനാൽ, കൊലയാളികളെന്ന് കരുതപ്പെടുന്നവരോട് ജാഗ്രത പാലിക്കണമെന്ന് നിഖിൽ ഗുപ്ത മുന്നറിയിപ്പ് നൽകിയിരുന്നതായും കുറ്റപത്രം പറയുന്നു
Discussion about this post