ഡൽഹി: അയോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിലേക്ക് സിനിമ താരങ്ങൾ ആയ രൺബീർ കപൂറിനും ഭാര്യ ആലിയ ഭട്ടിനും ക്ഷണം. ആർ എസ് എസ് ദേശീയ നേതാക്കൾ നേരിട്ടെത്തിയാണ് താരങ്ങളെ പ്രതിഷ്ട ചടങ്ങിലേക്ക് ക്ഷണിച്ചത്. ആർ എസ് എസ് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ അംബേക്കർ, ആർ എസ് എസ് കൊങ്കൺ പ്രാന്ത് പ്രചാർ പ്രമുഖ് അജയ് മുഡ്പെ, സിനിമാ നിർമാതാവ് മഹാവീർ ജൈൻ എന്നിവരാണ് താരങ്ങളെ നേരിട്ടെത്തി ക്ഷണയിച്ചത്.
ആർ എസ് എസിന്റെ നേതൃത്വത്തിൽ ,സാമൂഹിക, സാംസ്‌കാരിക, കലാ, രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തത്വങ്ങളെ രാജ്യവ്യാപകമായി സന്ദർശിച്ച് അയോധ്യാ പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിക്കുന്നുണ്ട്. ജനുവരി 22 നാണ് അയോധ്യയിൽ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുന്നത്.
ഉദ്ഘാടന ശേഷം ജനുവരി 24 ന് ക്ഷേത്രം ഭക്തജനങ്ങൾക്കായി തുറന്ന് കൊടുക്കും. ക്ഷേത്രത്തിലേക്ക് വലിയ ഭക്തജനപ്രവാഹം ഉണ്ടാകാനുള്ള സാധ്യത ക്ഷേത്ര അധികാരികൾ കണക്ക് കൂട്ടുന്നുണ്ട്. ക്ഷേത്ര സന്ദർശനത്തിന് എത്തുന്നവർക്ക് ഭക്തി സാന്ദ്രമായ അനുഭവം സമ്മാനിക്കാനുള്ള പദ്ധതികളും ക്ഷേത്ര ഭരണ സമിതി ഒരുക്കുന്നുണ്ട്.

