മംഗലാപുരം: ഇരുമതസ്ഥരായ കമിതാക്കളാണെന്ന സംശയിച്ച് ഒരുസംഘം ആളുകൾ സഹോദരനെയും സഹോദരിയെയും ആക്രമിച്ചു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ ബെളഗാവിയിൽ നിന്നും ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉമർ സാദിഖ്, സെയ്ത് അലി, മുഹമ്മദ്, ആതിഫ്, അമൻ, റിഹാൻ, അസൻ എന്നിവരാണ് അറസ്റ്റിലായത്. കേസിൽ 19 പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു
23 വയസുള്ള യുവാവിനെയും 21 വയസുള്ള യുവതിയെയുമാണ് പ്രതികൾ കമിതാക്കളാണെന്ന സംശയത്തിന്റെ പേരിൽ ആക്രമിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. പ്രായപൂർത്തിയാകാത്ത രണ്ട് പേരും അറസ്റ്റിലായായിട്ടുണ്ടെന്ന് ഡിസിപി റോഹൻ ജഗദീഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
പോലീസ് പറയുന്നതനുസരിച്ച്, നഗരപ്രാന്തത്തിലുള്ള യംനാപൂരിലെ താമസക്കാരായ ആൺകുട്ടിയും പെൺകുട്ടിയും യുവനിധി പദ്ധതിയിൽ പേര് രജിസ്റ്റർ ചെയ്യാനെത്തിയതായിരുന്നു. സെർവർ തകരാറുകൾ കാരണം അവർക്ക് രജിസ്ട്രേഷൻ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഫോർട്ട് ലേക്ക് വളപ്പിലെ ഒരു ബെഞ്ചിലാണ് ഇരുവരും ഇരുന്നത്.
ഇതിനിടയിൽ യുവാക്കളുടെ സംഘം സ്ഥലത്തെത്തി ആൺകുട്ടിയെയും പെൺകുട്ടിയെയും ആക്രമിച്ചു. തടാകത്തിനടുത്തുള്ള ഒരു മുറിയിൽ അവരെ അടച്ചുപൂട്ടി മൂന്ന് മണിക്കൂറിലധികം മർദ്ദിച്ചു.
കുട്ടികൾ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് കുട്ടിയുടെയും പെൺകുട്ടിയുടെയും രക്ഷിതാക്കൾ പോലീസിൽ വിവരമറിയിച്ചു. ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും മൊബൈൽ ഫോൺ ലൊക്കേഷൻ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു
Discussion about this post