അഭിഷേക് ചൗബേ സംവിധാനം ചെയ്ത ‘കില്ലർ സൂപ്പ്’ ,രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ‘ഇന്ത്യൻ പൊലീസ് ഫോഴ്സ്’, തുടങ്ങി നിരവധി ബോളിവുഡ് ചിത്രങ്ങളാണ് ഈ ജനുവരിയിൽ ഓടിടി റിലീസിനെത്തുന്നത്
രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ‘അനിമൽ’,ന്
സമ്മിശ്ര പ്രതികരണമാണ് തിയേറ്ററുകളിൽ ലഭിച്ചതെങ്കിലും ചിത്രം ബോക്സ് ഓഫീസിൽ തരംഗം തീർത്ത ചിത്രം ഏതാണ്ട് 900 കോടിയോളമാണ് കളക്റ്റ് ചെയ്തത്. സ്ത്രീ വിരുദ്ധതയെയും അക്രമത്തെയും മഹത്വവൽക്കരിക്കുന്നു എന്ന വിമർശനങ്ങൾ ചിത്രത്തിനെതിരെ ഉയർന്നിരുന്നു. ഫെമിനിസം, ടോക്സിസിറ്റി തുടങ്ങിയ വിഷയങ്ങളെ സംവിധായകൻ കൈകാര്യം ചെയ്ത രീതിയും പലരിലും വിയോജിപ്പുണ്ടാക്കി. എന്തായാലും, ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയ ചിത്രം ഇപ്പോൾ ഒടിടി റിലീസിനൊരുങ്ങുകയാണ്. അനിമലിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ളിക്സ് ആണ്. ജനുവരി 26നു മുൻപായി ചിത്രം നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്
വിക്കി കൗശൽ നായകനാവുന്ന ചരിത്രസിനിമ ‘സാം ബഹാദൂർ’ ആമസോൺ പ്രൈമിൽ ജനുവരി 26ന് സ്ട്രീമിംഗ് ആരംഭിക്കും. സാം മനേക്ഷാ എന്ന കഥാപാത്രത്തെയാണ് വിക്കി അവതരിപ്പിക്കുന്നത്. ഇന്ത്യൻ കരസേനയുടെ ഫീൽഡ് മാർഷലായ ആദ്യത്തെ വ്യക്തിയാണ് സാം മനേക്ഷാ. മേഘ്‍ന ഗുല്‍സാർ ആണ് സംവിധാനം. ജയ് ഐ പട്ടേലിന്റെ ഛായാഗ്രാഹണം നിർവ്വഹിച്ചിരിക്കുന്നു. റോണി സ്‍ക്ര്യൂവാലയാണ് നിർമാതാവ്. സംഗീതം നിർവ്വഹിച്ചത് ശങ്കര്‍ മഹാദേവൻ, ലോയ്, ഇഷാൻ എന്നിവരാണ്
അഭിഷേക് ചൗബേ സംവിധാനം ചെയ്ത ‘കില്ലർ സൂപ്പും ’ ഒടിടിയിലേക്കെത്തുന്നുണ്ട്. നെറ്റ്ഫ്ളിക്സിൽ ജനുവരി 11 മുതൽ കില്ലർ സൂപ്പ് സ്ട്രീമിംഗ് ആരംഭിക്കും മനോജ് ബാജ്പേയ്, കൊങ്കണ സെൻ ശർമ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഭർത്താവിനെ വകവരുത്തി കാമുകനൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു യുവതിയുടെ കഥയാണ് ചിത്രം പറയുന്നത്. മലയാളത്തിൽ നിന്നും ലാൽ, കനി കുസൃതി എന്നിവരും ഈ സീരീസിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. നാസർ, സയാജി ഷിൻഡെ എന്നിവരും ചിത്രത്തിലുണ്ട്. അഭിഷേക് ചൗബേ, ഹർഷദ് നലവഡേ, ആനന്ദ് തൃപാഠി, ഉനൈസ എന്നിവർ ചേർന്നാണ് തിരക്കഥ തയാറാക്കിയിരിക്കുന്നത്.
രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ‘ഇന്ത്യൻ പൊലീസ് ഫോഴ്സ്’ ആമസോൺ പ്രൈമിൽ ജനുവരി 19 മുതൽ സ്ട്രീമിംഗ് ആരംഭിക്കും. സിദ്ധാർത്ഥ് മൽഹോത്ര , ശിൽപ ഷെട്ടി കുന്ദ്ര , വിവേക് ഒബ്‌റോയ് എന്നിവരാണ് ഈ പരമ്പരയിലെ പ്രധാന താരങ്ങൾ.
ആനിമേറ്റഡ് സീരീസായ ‘ദ ലെജന്റ് ഓഫ് ഹനുമാൻ 3’ ഡിസ്നി ഹോട്ട്സ്റ്റാറിൽ ജനുവരി 12 മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
Discussion about this post