വീട്ടിലെ അടുപ്പിൽ പാചക വാതക ചോർച്ച സംശയിച്ച് ഗൂഗിളിൽ നിന്ന് ലഭിച്ച ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച വൃദ്ധ ദമ്പതികളെ സൈബർ തട്ടിപ്പ് സംഘം ചതിയിൽ കുടുക്കി. ഫോണിൽ ഒരു ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ട സംഘം കൃത്രിമം കാണിച്ച് ദമ്പതികളിൽ നിന്ന് സൈബർ തട്ടിപ്പ് വഴി 6.5 ലക്ഷം രൂപ തട്ടിയെടുത്തു. മഹാരാഷ്ട്രയിലെ യെരവാഡയിൽ താമസിക്കുന്ന വൃദ്ധ ദമ്പതികളാണ് തട്ടിപ്പിനിരയായത്
ഗൂഗിളിൽ നിന്ന് കണ്ടെത്തിയ ഒരു നമ്പറിൽ വിളിച്ച ദമ്പതികൾ ഗ്യാസ് കമ്പനിയുടെ എക്സ്യുക്യൂട്ടിവ് ആണെന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാളുമായി സംസാരിച്ചു. ആ വ്യക്തി ദമ്പതികളോട് ഫോണിൽ ഒരു ആപ്പ് ഡൗൺലോഡ് ചെയ്ത് പരാതി സമർപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു. എക്‌സിക്യൂട്ടീവിന്റെ നിർദ്ദേശപ്രകാരം ആപ്പ് ഡൗൺലോഡ് ചെയ്തതിന് ശേഷം ഫോണിൽ ലഭിച്ച OTP യും അവർ പങ്കിട്ടു. സ്വകാര്യ വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും അപേക്ഷയിൽ പൂരിപ്പിച്ച് പങ്കുവെച്ച മിനിറ്റുകൾക്കുള്ളിൽ ദമ്പതികളുടെ ജോയിന്റ് ബാങ്ക് അക്കൗണ്ടിൽ നിന്ന് 6.5 ലക്ഷം രൂപ നഷ്ടമാവുകയായിരുന്നു. പോലീസ് കേസ് രെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഇലക്ട്രിസിറ്റി ബില്ലടയ്ക്കാൻ, പാൻ കാർഡ്, ബാങ്ക് അക്കൗണ്ടുകൾക്കുള്ള ആധാർ നമ്പർ അപ്ഡേറ്റ് ചെയ്യാൻ തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ട്, ഇരകളെ സാമ്പത്തികമായി പറ്റിക്കുന്ന പല സൈബർ കുറ്റകൃത്യങ്ങളും സമീപകാലത്ത് വ്യാപകമായി റിപ്പോർട് ചെയ്യപ്പെടുന്നുണ്ട്
Discussion about this post