സൗന്ദര്യ സംരക്ഷണത്തെക്കുറിച്ചുള്ള നിരവധി വീഡിയോകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇവയിൽ പലതും പരീക്ഷിച്ച് അമളി പറ്റുന്ന ആളുകളും നിരവധിയാണ്. കുങ്കുമപ്പൂ ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ ക്രീം, ചർമ്മ സംരക്ഷണത്തിന് സഹായിക്കും എന്നാണ് അവകാശപ്പെടുന്നത്. വൈറലാകുന്ന ഈ സാഫ്രോൺ നൈറ്റ് ക്രീമിന്റെ ആധികാരികത വിദഗ്ധാഭിപ്രായത്തിൽ പരിശോധിക്കാം.
സാഫ്രോൺ നൈറ്റ് ക്രീം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ചേരുവകൾ
കുറച്ച് കുങ്കുമപ്പൂവ്
ചെറിയ ഗ്ലാസ് ബോട്ടിൽ
2 സ്പൂൺ ഫ്രഷ് കറ്റാർവാഴ ജെൽ
2 വിറ്റാമിൻ ഇ ഗുളിക
1 സ്പൂൺ ബദാം ഓയിൽ
റോസ് വാട്ടർ
ഒരു ടിഷ്യൂ പേപ്പറിൽ അല്പം കുങ്കുമപ്പൂവ് പൊതിഞ്ഞ്, ഒരു പാത്രത്തിൽ 1 മിനിറ്റ് ചൂടാക്കുക
ഒരു ചെറിയ ഗ്ലാസ് ബോട്ടിലിലേക്ക് ഇത് മാറ്റുക
2 സ്പൂൺ ഫ്രഷ് കറ്റാർ വാഴ ജെൽ ഇതിലേക്ക് ചേർക്കുക
2 വിറ്റാമിൻ ഇ ഗുളികകൾ ഇതിൽ ഇടുക
ഈ മിശ്രതത്തിലേക്ക് 1 സ്പൂൺ ബദാം ഓയിൽ ഒഴിക്കുക
കുറച്ച് റോസ് വാട്ടർ ചേർത്ത് നന്നായി ഇളക്കുക
ഇങ്ങനെ തയ്യാറാക്കിയ ക്രീം ചർമ്മത്തിൽ പുരട്ടുന്നത് ചർമ്മ കാന്തിക്കും, മുഖത്തെ കറുത്ത പാടുകൾ കുറയ്ക്കുന്നതിനും ചർമ്മത്തിലെ ചുളിവുകൾ മാറുന്നതിനും സഹായകമാകുമെന്നാണ് ഇൻസ്റ്റഗ്രാമിൽ പ്രിചരിച്ച വീഡിയോ അവകാശപ്പെടുന്നത്.
സാഫ്രോൺ നൈറ്റ് ക്രീം ചർമ്മ സംരക്ഷണത്തിന് ഗുണകരമാണോ?
ക്രീമിന്റെ ഫലപ്രാപ്തി ഓരോ വ്യക്തിക്കും വ്യത്യാസപ്പെടാമെന്നും ഓരോ വ്യക്തികളുടെയും ചർമ്മത്തിന്റെ രീതിയും സെൻസിറ്റിവിറ്റിയും പരിഗണിക്കേണ്ടത് അത്യാവശ്യമാണെന്നും എസ്തറ്റിക് ക്ലിനിക്കിലെ കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റും കോസ്മെറ്റിക് ഡെർമറ്റോളജിസ്റ്റും ഡെർമറ്റോ സർജനുമായ ഡോ റിങ്കി കപൂർ പറഞ്ഞു. “സാഫ്രോൺ നൈറ്റ് ക്രീമിന്റെ ഫലപ്രാപ്തി വിലയിരുത്തുന്നതിന്, വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നോ സമാനമായ ചർമ്മ പ്രശ്‌നങ്ങളുള്ള ഉപയോക്താക്കളിൽ നിന്നോ അഭിപ്രായം തേടുന്നത് ഗുണകരമാണ്. ഇതിലെ ചേരുവകൾക്ക് നിങ്ങളുടെ പ്രശ്നം പരിഹരിക്കുന്നതിനുള്ള കഴിവുണ്ടോ എന്നതും പരിശോധിക്കണം,” ഡോക്ടർ പറഞ്ഞു.
ചർമ്മ പരിപാലനത്തിനുള്ള പ്രതിവിധികൾ പലപ്പോഴും കൂടുതൽ സമയ മെടുക്കുന്ന ഒന്നാണ് അതുകൊണ്ടു തന്നെ, ഉപയോഗത്തിലെ സ്ഥിരതയും കൃത്യതയും പ്രധാനമാണ്. വ്യക്തിഗത ഉപദേശങ്ങൾക്ക് ഒരു ഡെർമറ്റോളജിസ്റ്റുമായി കൂടിയാലോചിക്കുന്നതും ഗുണകരമാണെന്ന് ഡോ റിങ്കി കപൂർ നിർദേശിച്ചു.
Discussion about this post