ഇടുക്കി: ഗവർണർ സർക്കാർ പോരിന്‍റെ പുതിയ പോർമുഖമായി ഇടുക്കി. എൽഡിഎഫ് പ്രതിഷേധങ്ങൾക്കിടെ ആരിഫ് മുഹമ്മദ് ഖാൻ കനത്ത സുരക്ഷയിൽ രാവിലെ തൊടുപുഴയിലെത്തും. വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ പരിപാടിയിൽ പങ്കെടുക്കാനാണ് ഗവര്‍ണര്‍ തൊടുപുഴയിലെത്തുന്നത്. 11 മണിക്കാണ് പരിപാടി. പ്രതിഷേധത്തിന് സാധ്യയുള്ളതിനാൽ ഗവര്‍ണര്‍ക്ക് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, ഭൂപതിവ് ബില്ലിൽ ഒപ്പിടാത്ത ഗവര്‍ണര്‍ക്കെതിരെ എൽഡിഎഫ് ഇടുക്കിയില്‍ ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. നിയമസഭ പാസാക്കിയ ഭൂപതിവ് ഭേദഗതി ബില്ലില്‍ ഗവര്‍ണ്ണര്‍ ഒപ്പിടാത്തതില്‍ പ്രതിഷേധിച്ചാണ് ഇടതുമുന്നണി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
രാജ്ഭവനിലേക്ക് പതിനായിരം കര്‍ഷകരെ അണിനിരത്തിയുള്ള എല്‍ഡിഎഫിന്‍റെ മാര്‍ച്ചും ഇന്ന് രാവിലെ നടക്കും.10,000 കർഷകരെ അണിനിരത്തുന്ന രാജ്ഭവന്‍ മാർച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. എൽഡിഎഫ് കൺവീനർ, ഘടക കക്ഷി നേതാക്കൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. ഇടുക്കിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മാർച്ചിൽ ഗവർണർ പങ്കെടുക്കുമ്പോഴാണ് കർഷകരുടെ രാജ്ഭവൻ മാർച്ച്. ഭൂമി പതിവ് നിയമവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും സർക്കാരിന്‍റെ വിശദീകരണം തേടിയെങ്കിലും മറുപടി ലഭിക്കാത്തത് കൊണ്ടാണ് ബില്ലിൽ ഒപ്പിടാത്തത് എന്നുമാണ് രാജ്‍ഭവന്റെ വിശദീകരണം.
എന്നാല്‍ ഗവര്‍ണര്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള മറ്റ് പ്രതിഷേധത്തിന് എല്‍ഡിഎഫ് തീരുമാനിച്ചിട്ടില്ല. നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്നും ഇടതുമുന്നണി അറിയിച്ചിട്ടുണ്ട്.
അതേ സമയം പരമാവധി പ്രവര്‍ത്തകരെ ഗവർണറുടെ പരിപാടിയില്‍ പങ്കെടുപ്പിക്കുമെന്നും കാല്‍നടയായി പ്രവര്‍ത്തകരെത്തുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി. കാല്‍നടയായി എത്തുന്നവരെ തടഞ്ഞാല്‍ അംഗീകരിക്കില്ലെന്നും അവര്‍ അറിയിച്ചിട്ടുണ്ട്.
ഗവര്‍ണര്‍ എത്തുന്നതും ഹര്‍ത്താലും പരിഗണിച്ച് ജില്ലയില്‍ കൂടുതല്‍ സുരക്ഷയൊരുക്കാനാണ് പൊലീസിന്റെ തീരുമാനം.
Discussion about this post