ഡൽഹി: കഴിഞ്ഞ വര്‍ഷം ഇസ്രയേലിൽ നിന്നും ഒരു സംഘം ലക്ഷദ്വീപ് സന്ദര്‍ശിച്ചിരുന്നുവെന്നും ദ്വീപുകളില്‍ ശുദ്ധീകരണ പരിപാടി ആരംഭിക്കാന്‍ തയ്യാറാണെന്നും ഇസ്രായേല്‍. ഇന്ത്യന്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് കഴിഞ്ഞ വര്‍ഷം ലക്ഷദ്വീപില്‍ നിന്ന് ഒരു സംഘം ‘ഡീസാലിനേഷന്‍’ പദ്ധതിക്കായി എത്തിയിരുന്നുവെന്ന് ഇസ്രായേൽ വ്യക്തമാക്കി. ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള മാലിദ്വീപിലെ ചില മന്ത്രിമാരുടെ അധിക്ഷേപ പരാമർശത്തിനെതിരെ വികാരം ശക്തമാവുന്നതിനിടെയാണ് ഇസ്രായേലിന്റെ പരാമർശം എന്നതും ശ്രദ്ധേയമാണ്.ലക്ഷദ്വീപ് ദ്വീപുകളുടെ ചിത്രങ്ങളും ഇസ്രായേൽ എംബസി എക്സിൽ പങ്കുവച്ചു.
ഡീസാലിനേഷന്‍ പരിപാടി ആരംഭിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം ഞങ്ങള്‍ കഴിഞ്ഞ വര്‍ഷം ലക്ഷദ്വീപില്‍ എത്തിയിരുന്നു. ഇസ്രായേല്‍ ഈ പദ്ധതിയുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ തയ്യാറാണ്.
എംബസി വ്യക്തമാക്കി.
ലക്ഷദ്വീപ് ദ്വീപുകളുടെ അതിമനോഹരവും ഗംഭീരവുമായ സൗന്ദര്യത്തിന് ഇനിയും സാക്ഷ്യം വഹിക്കാന്‍ കഴിയാത്തവർക്കായി, ഈ ദ്വീപിന്റെ ആകര്‍ഷണം കാണിക്കുന്ന കുറച്ച് ചിത്രങ്ങള്‍ ഇവിടെ പങ്കുവയ്‌ക്കുന്നുവെന്ന കുറിപ്പോടെ ലക്ഷദ്വീപിന്റെ മനോഹരമായ ചിത്രങ്ങളും, വീഡിയോകളും ഇസ്രായേൽ പോസ്റ്റ് ചെയ്തു.
Discussion about this post