ന്യൂഡെല്‍ഹി: നീറ്റ് പിജി പരീക്ഷാ തിയതി മാറ്റി. നീറ്റ് ബിരുദാനന്തര പരീക്ഷ ഈ വര്‍ഷം ജൂലായ് ഏഴിന് നടക്കുമെന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സ് ഇന്‍ മെഡികല്‍ സയന്‍സസ് (NBEMS) അറിയിച്ചു. മാർച്ച് 3 ന് നടത്താനിരുന്ന പരീക്ഷയാണ് ജൂലൈയിലേക്ക് മാറ്റിയത്. തിയതി മാറ്റി പുതിയ വിഞ്ജാപനം ഇറക്കി. ആഗസ്റ്റ് ആദ്യവാരമായിരിക്കും കൗൺസലിങ്.
2018ലെ ബിരുദാനന്തര മെഡിക്കൽ വിദ്യാഭ്യാസ (ഭേദഗതി) ചട്ടങ്ങൾക്ക് പകരമായി ഈയിടെ വിജ്ഞാപനം ചെയ്ത പോസ്റ്റ്- ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ റെഗുലേഷൻസ് 2023 അനുസരിച്ച് പിജി പ്രവേശനത്തിനായി നെക്സ്റ്റ് പ്രവർത്തനക്ഷമമാകുന്നതുവരെ നിലവിലുള്ള നീറ്റ് പിജി പരീക്ഷ തുടരും. നീറ്റ് പിജി പരീക്ഷയിൽ പങ്കെടുക്കാനുള്ള യോഗ്യതയുടെ കട്ട്-ഓഫ് തീയതി 2024 ഓഗസ്റ്റ് 15 ആയിരിക്കും. നാഷണല്‍ എക്സിറ്റ് ടെസ്റ്റ് (NExT) ഈ വര്‍ഷം നടക്കാന്‍ സാധ്യതയില്ലെന്നും അധികൃതര്‍ അറിയിച്ചു.
Discussion about this post