തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്
വരുന്ന അഞ്ച് ദിവസം സംസ്ഥാനത്ത് മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. അതെ സമയം ഒരു ജില്ലയിലും മഴ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല.
കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളില്‍ ഇന്നലെ കനത്ത മഴ രേഖപ്പെടുത്തിയിരുന്നു. ഉച്ചമുതൽ ആരംഭിച്ച മഴ രാത്രിയും തുടര്‍ന്നു. മലയോര മേഖലകളിൽ അതി ശക്തമായ മഴ ലഭിച്ചു. ഇടിമിന്നലോട് കൂടിയ മഴയാണ് ഉണ്ടായിരുന്നത്
Discussion about this post