ഗോവ: സ്റ്റാർട്ടപ്പ് കമ്പനിയുടെ സിഇഒ സൂചന സേത്ത് സ്വന്തം മകനെ കൊലപ്പെടുത്തിയത് ഭർത്താവുമായുള്ള ബന്ധം മോശമായതിനെത്തുടർന്നെന്ന് സൂചന. സുചനയ്ക്ക് ഭർത്താവുമായുള്ള ബന്ധം വളരെ മോശമായിരുന്നു. ഇതാണ് കൊലപാതകത്തിനു പിന്നിലെ പ്രേരണയായി പൊലീസ് പ്രാഥമികമായി മനസ്സിലാക്കുന്നത്
ഗോവയിലെ ആഡംബര അപ്പാർട്ട്മെന്റിൽ വച്ചാണ് സൂചന സേത്ത് (39) കുഞ്ഞിനെ കൊലപ്പെടുത്തിയത്. പിന്നീട് മൃതദേഹം ബാഗിലാക്കി കർണാടകയിലേക്ക് ടാക്സിയിൽ തിരിക്കുകയുമായിരുന്നു. എന്നാൽ വഴിമധ്യേ സൂചന പോലീസ് പിടിയിലായി.
സൂചനയും മകനും താമസിച്ച മുറി വൃത്തിയാക്കുന്നതിനിടയിൽ ജീവനക്കാർ ചോരക്കറ കണ്ടതോടെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു പൊലീസ് വന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സൂചന അപ്പാർട്ട്‌മെന്റിൽ നിന്ന് ഇറങ്ങുമ്പോൾ കൂടെ മകൻ ഇല്ലായിരുന്നെന്ന് കണ്ടെത്തി. തുടർന്ന് സൂചന സഞ്ചരിച്ച കാറിന്റെ ഡ്രൈവറെ പൊലീസ് ബന്ധപ്പെട്ടു. അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് പോകാൻ ആവശ്യപ്പെട്ടു. കർണാടകയിലെ അയ്യംഗല സ്റ്റേഷനിലാണ് സുചന അറസ്റ്റിലായത്.
2020ൽ സുചനയുടെ വിവാഹമോചനം നടന്നിരുന്നു. ഞായറാഴ്ചകളിൽ ഭർത്താവിന് കുഞ്ഞിനെ കാണാൻ ചെല്ലാനുള്ള അനുവാദം കോടതി നൽകിയിരുന്നു. എന്നാൽ ഭർത്താവ് കുഞ്ഞിനെ സന്ദർശിക്കുന്നത് സുചനയ്ക്ക് ഇഷ്ടമുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. ഭർത്താവ് പതിയെ കുഞ്ഞിനെ തന്നിൽ നിന്ന് അടർത്തിയെടുക്കുമോയെന്ന് സൂചന ഭയന്നിരുന്നു . ഇതോടെ കുഞ്ഞിനെ ഇല്ലാതാക്കുക എന്ന തീരുമാനത്തിലേക്ക് സൂചന എത്തിച്ചേരുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം.
കൽക്കത്ത സർവ്വകലാശാലയിൽ നിന്ന് പ്ലാസ്മ ഫിസിക്സിൽ എംഎ യും, സംസ്കൃതത്തിൽ പിജി ഡിപ്ലോമയുമുള്ള സൂചന, ബെംഗളൂരുവിലെ മൈൻഡ് ഫുൾ എഐ ലാബ് എന്ന എഐ സ്റ്റാർട്ടപ്പ് കമ്പനിയുടെ സിഇഒയാണ്. കഴിഞ്ഞ നാലു വർഷമായി ഈ കമ്പനിയെ നയിക്കുന്നത് സുചനയാണ്. ഹാർവാർഡ് സർവ്വകലാശാലയിലെ എഐ ഗവേഷണകേന്ദ്രമായ ബെർക്ടാൻ ക്ലെയിൻ സെന്ററിൽ ഇവർ രണ്ടുവർഷത്തോളം ജോലി ചെയ്യിട്ടുണ്ട്. കൃത്രിമബുദ്ധിയുടെ മേഖലയിലെ ധാർമ്മികതയും ഭരണനിർവ്വഹണവും മറ്റുമായിരുന്നു മേഖല. ബെംഗളൂരുവിലെ ബൂമെറാംങ് കൊമേഴ്സിൽ സീനിയർ ഡാറ്റാ അനലിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട് സുചന സേത്ത്. ഇവിടെ നിന്ന് പുറത്തിറങ്ങിയാണ് മൈൻഡുൾ എഐ ലാബ് സ്ഥാപിച്ചത്.
Discussion about this post