കണ്ണൂർ: തൊടുപുഴയിൽ അധ്യാപകൻ പ്രൊഫസർ ടിജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ ഒന്നാം പ്രതി പിടിയിൽ. എൻഐ എ സംഘമാണ് ഒന്നാം പ്രതി സവാദിനെ പിടികൂടിയത് . കണ്ണൂരിലെ പോപുലർഫ്രണ്ട് ശക്തികേന്ദ്രത്തിൽ നിന്നാണ് ഇയാൾ പിടിയിലായത്. അറസ്റ്റിൽ ആയ സവാദിനെ എൻഐഎ കൊച്ചിയിൽ എത്തിച്ചതായാണ് സൂചന
പ്രൊഫസർ ടിജെ ജോസഫിന്റെ കൈവെട്ടിയത് സവാദാണ്. ഇയാൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നെങ്കിലും ഇയാളെ ഇതുവരെ പിടികൂടാൻ സാധിച്ചിരുന്നില്ല. പതിമൂന്ന് വർഷമായി സവാദ് ഒളിവിൽ ആയിരുന്നു. നിരോധിത ഭീകരവാദസംഘടന പോപ്പുലർഫ്രണ്ടിന്റെ സജീവ പ്രവർത്തകനായിരുന്നു സവാദ്
സവാദ് നേരത്തെ വിദേശത്തേക്ക് കടന്നതായി സൂചനയുണ്ടായിരുന്നു. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിന് മുൻപ് ഇയാൾ പുറത്തേക്ക് കടന്നതായാണ് സൂചന . പിന്നീട് കേരളത്തിൽ തിരിച്ചെത്തിയതായാണ് റിപ്പോർട്ടുകൾ . ഇയാളെ എൻഐഎ ചോദ്യം ചെയ്തു വരികയാണ്. കേസുമായി ബന്ധപ്പെട്ട് മറ്റുള്ള എല്ലാ പ്രതികളും പിടിയിൽ ആയിരുന്നെങ്കിലും കൈവെട്ടിയ സവാദ് പിടിയിലായിരുന്നില്ല

