ഡൽഹി: അയോദ്ധ്യയിലേക്കെത്തുന്ന തീർത്ഥാടകർക്കായി പ്രത്യേക ട്രയിനുകളൊരുക്കി ഇന്ത്യൻ റയിൽവെ.
ഇതിനായി നിരവധി സൂപ്പർഫാസ്റ്റ് ട്രയിനുകളാണ് റയിൽവെ ഒരുക്കുന്നത്.
ആസ്ത സ്പെഷ്യൽ എന്ന് പേരിട്ടിരിക്കുന്ന ഈ ട്രെയിനുകളുടെ ചുമതല ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനാണ്. ടിക്കറ്റ് വിൽക്കുന്നതിനും പ്രത്യേക സംവിധാനം തയ്യാറാക്കിയിട്ടുണ്ട്.
റയിൽവേയുടെ ടൂറിസം പോർട്ടലിലൂടെയായിരിക്കും ടിക്കറ്റുകൾ വിൽക്കുക.
ഡിസംബർ അവസാനത്തോടെ റെയിൽവേ ആസ്ത സ്പെഷ്യലുകൾക്കുള്ള നയം റയിൽവേ പുറത്തിറക്കിയിരുന്നു. ആധാർ നമ്പർ,വ്യക്തിഗത വിലാസം, അടിയന്തിര സാഹചര്യങ്ങളിൽ ബന്ധപ്പെടാനുള്ള കുടുംബാംഗങ്ങളുടെ വിശദാംശങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ യാത്രക്കാർ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ നൽകണം. യാത്രക്കാർക്ക് ഭക്ഷണം ഉൾപ്പെടെയുള്ള ഓൺബോർഡ് സേവനങ്ങൾക്കും പ്രത്യേക സജ്ജീകരണങ്ങളുണ്ട്.

