മുംബൈ: മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്ക്കും ശിവസേനയുടെ മറ്റ് എംഎൽഎമാർക്കുമെതിരായ അയോഗ്യത ഹർജികളിൽ മഹാരാഷ്ട്ര നിയമസഭ ഇന്ന് നിർണായക വിധി പറയും. നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കറാണ് വിധി പ്രസ്താവിക്കുക. വിധിക്ക് മുന്നോടിയായി, മുഖ്യമന്ത്രി ഷിൻഡെയും ഡെപ്യൂട്ടിമാരായ ദേവേന്ദ്ര ഫഡ്‌നാവിസും അജിത് പവാറും തമ്മിലുള്ള അടിയന്തര കൂടിക്കാഴ്ച ഇന്നലെ വൈകിട്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വച്ച് നടന്നിരുന്നു. പുതുതായി ചുമതലയേറ്റ സംസ്ഥാന ഡിജിപി രശ്മി ശുക്ല, മുംബൈ പോലീസ് കമ്മീഷണർ വിവേക് ഫൻസാൽക്കർ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു. സുപ്രീംകോടതി അനുവദിച്ച സമയമപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് വിധി പറയുന്നത്.
ഇന്നത്തെ ഉത്തരവ് ഒരു മാനദണ്ഡമായിരിക്കുമെന്നും എല്ലാവർക്കും നീതി ലഭ്യമാക്കുമെന്നും നർവേക്കർ പറഞ്ഞു. എന്നാൽ ഈ കേസിൽ ഒത്തുകളി നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ദാവോസിലേക്ക് പോകുകയാണെന്നും സഞ്ജയ് റാവുത്ത് ആരോപിച്ചു. ഈ തീരുമാനം മുഖ്യമന്ത്രിക്ക് എതിരായാൽ താൻ ഇനി സ്ഥാനത്ത് തുടരില്ല, പക്ഷേ തീരുമാനം തനിക്ക് അനുകൂലമാകുമെന്ന് അദ്ദേഹത്തിന് അറിയാമെർന്നും. വിധാൻസഭാ സ്പീക്കർ അദ്ദേഹത്തിന് തീരുമാനം കാണിച്ചുകൊടുത്തിട്ടുണ്ട്. അതുകൊണ്ടാണ് അവൻ ദാവോസിലേക്ക് പോകുന്നതെന്നും നർവേക്കർ പറഞ്ഞു.
മഹാരാഷ്ട്ര എംഎൽഎമാരുടെ അയോഗ്യത ഹർജിയിൽ സ്പീക്കർക്ക് കർശന നിർദേശം നൽകി സുപ്രീം കോടതി രംഗത്തെത്തിയിരുന്നു. 2023 ഡിസംബർ 15ന് സുപ്രീം കോടതി നർവേക്കറിന് അയോഗ്യതാ ഹർജികളിൽ തീരുമാനമെടുക്കാനുള്ള സമയപരിധി ഡിസംബർ 31ൽ നിന്ന് ജനുവരി 10 വരെ നീട്ടിയിരുന്നു. 2022 ജൂണിൽ പാർട്ടി പിളർത്തി ബിജെപി ക്യാംപിലെത്തിയ ഷിൻഡെ ഉൾപ്പെടെ 40 എംഎൽഎമാരെയും അയോഗ്യരാക്കണമെന്നാണ് ഉദ്ധവ് താക്കറെ വിഭാഗത്തിൻറെ ആവശ്യം. മൂന്ന് മാസത്തോളം നീണ്ട എംഎൽഎമാരുടെ വാദംകേൾക്കലിന് ശേഷമാണ് വിധി. നടപടികൾ വൈകുന്നതിൽ നേരത്തെ സ്പീക്കറെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു.
Discussion about this post