മണിപ്പൂരിലെ അക്രമം; രാഹുലിന്റെ യാത്രയ്ക്ക് അനുമതിയില്ല; സംസ്ഥാനത്ത് പ്രതികൂല സാഹചര്യമെന്ന് മുഖ്യമന്ത്രി,
മണിപ്പുർ: ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടനവേദിക്ക് ഇംഫാലിൽ അനുമതി നിഷേധിച്ച് മണിപ്പുർ സർക്കാർ. നിലവിൽ ഇംഫാലിലെ പാലസ് ഗ്രൗണ്ടിൽ പരിപാടി സംഘടിപ്പിക്കാനുള്ള അനുമതിയാണ് നിഷേധിച്ചിരിക്കുന്നത്. മണിപ്പുർ തലസ്ഥാനമായ ഇംഫാലിൽ നിന്നും ജനുവരി 14-ന് യാത്ര ആരംഭിക്കാനായിരുന്നു തീരുമാനം.
ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ മണിപ്പൂർ പോലീസും തീവ്രവാദികളും തമ്മിൽ അടുത്തിടെ നടന്ന വെടിവയ്പ്പിൽ മോറെയിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഈ സാഹചര്യം കൂടെ കണക്കിലെടുത്താണ് തീരുമാനമെന്ന് മുഖ്യമന്ത്രി എൻ ബീരേൻ സിങ് അറിയിച്ചു. അനുമതിയുടെ വിഷയം പരിഗണനയിലുണ്ടെന്നും വിവിധ സുരക്ഷാ ഏജൻസികളിൽ നിന്നുള്ള റിപ്പോർട്ടുകൾ ലഭിച്ചതിന് ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തിങ്കളാഴ്ച രാവിലെയും മോറെയിലെ ചില ഭാഗങ്ങളിൽ സുരക്ഷാ സേനയ്ക്കു നേരെ വെടിവയ്പുണ്ടായിരുന്നു. ഞായറാഴ്ച വാർഡ് 7, മോറെ ബസാർ എന്നിവിടങ്ങളിൽ വെടിവയ്പും ബോംബാക്രമണവും ഉണ്ടായിരുന്നു. ആക്രമണത്തിൽ മോർട്ടാർ ഷെല്ലുകൾ പ്രയോഗിച്ചതായി ഉദ്യോഗസ്ഥർ റിപോർട്ട് ചെയ്‌തെങ്കിലും ഇരുവശത്തും ആളപായം റിപോർട്ട് ചെയ്തിട്ടില്ല.
Discussion about this post