ഡൽഹി: വരും വര്‍ഷങ്ങളില്‍ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളില്‍ ഒന്ന് ഇന്ത്യയായിരിക്കുമെന്നും,അത് ഉടന്‍ സംഭവിക്കുമെന്ന് താൻ ഉറപ്പ് നൽകുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
അതെ സമയം വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിൽ വൻകിട നിക്ഷേപ പദ്ധതികളാണ് ആദ്യദിനത്തിൽ തന്നെ പ്രമുഖ വ്യവസായികൾ അവതരിപ്പിച്ചത്. 2.35 ലക്ഷം കോടി രൂപയുടെ നിക്ഷേപ പദ്ധതികളാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി, അദാനി ഗ്രൂപ്പ് സ്ഥാപകന്‍ മുകേഷ് അംബാനി, സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ പ്രസിഡന്റ് തോഷിഹിരോ സുസുക്കി എന്നിവരുള്‍പ്പെടെ പ്രമുഖ വ്യവസായികള്‍ അവതരിപ്പിച്ചത്
ഇന്ത്യയിലെ ആദ്യ കാര്‍ബണ്‍ ഫൈബര്‍ സൗകര്യം ഗുജറാത്തിലെ ഹാസിറയില്‍ റിലയന്‍സ് സ്ഥാപിക്കുമെന്ന് മുകേഷ് അംബാനി പ്രഖ്യാപിച്ചു. ഈ വര്‍ഷം തന്നെ റിലയന്‍സ് ജാംനഗറില്‍ 5000 ഏക്കറില്‍ ഗ്രീന്‍ എനര്‍ജി ജിഗാ കോംപ്ലക്‌സ് സ്ഥാപിക്കുമെന്നും അംബാനി പറഞ്ഞു. കഴിഞ്ഞ ദശകത്തില്‍ ഇന്ത്യയിലുടനീളം കമ്പനി 150 ബില്യണ്‍ ഡോളറിലധികം (12 ലക്ഷം കോടി രൂപ) നിക്ഷേപിച്ചിട്ടുണ്ടെന്നും അതിന്റെ മൂന്നിലൊന്നും ഗുജറാത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം അവസാനത്തോടെ ഗുജറാത്തില്‍ പുതിയ സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ പ്ലാന്റിന്റെ പദ്ധതികള്‍ ഗ്രൂപ്പ് അവതരിപ്പിക്കുമെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ നടരാജന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. സെമികണ്ടക്ടര്‍ ചിപ്പുകള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കാനാണിത്. വൈദ്യുത വാഹനങ്ങളുടെ വര്‍ധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത് ലിഥിയം അയണ്‍ ബാറ്ററികള്‍ നിര്‍മ്മിക്കാന്‍ ടാറ്റ മോട്ടോഴ്സ് ഗുജറാത്തിലെ സനന്ദില്‍ ഫാക്ടറി സ്ഥാപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് നിക്ഷേപം നടക്കുക.
ഗുജറാത്തില്‍ 2 ലക്ഷം കോടി രൂപയിലധികം നിക്ഷേപം പ്രഖ്യാപിച്ച് ഗൗതം അദാനി. ഏകദേശം 1 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഗ്രീന്‍ എനര്‍ജി പാര്‍ക്ക് ഗുജറാത്തിലെ റാന്‍ ഓഫ് കച്ച് മരുഭൂമിയില്‍ സ്ഥാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ലോകത്തെ ഏറ്റവും വലിയ ഗ്രീന്‍ എനര്‍ജി പാര്‍ക്കായിരിക്കും ഇത്. ഇതിനായി സോളാര്‍ മൊഡ്യൂളുകള്‍, വിന്‍ഡ് ടര്‍ബൈനുകള്‍, ഹൈഡ്രജന്‍ ഇലക്ട്രോലൈസറുകള്‍ എന്നിവ നിര്‍മ്മിക്കുന്നതിനുള്ള മൂന്ന് ഗിഗാ ഫാക്ടറികള്‍ അദാനി ഗ്രൂപ്പ് നിര്‍മ്മിക്കും. കഴിഞ്ഞ ഉച്ചകോടിയില്‍ 55,000 കോടി രൂപ വാഗ്ദാനം ചെയ്തതില്‍ 50,000 കോടി ഇതിനകം ചെലവഴിച്ചതായി അദാനി അദാനി പറഞ്ഞു

