Friday, February 27, 2026
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service
  • Login
The Newzon
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The Newzon
No Result
View All Result
Home Kerala

പ്രൊഫസറുടെ കൈവെട്ടിയ കേസ്: പ്രതിക്ക് സംരക്ഷണം ഒരുക്കിയതാര്? അന്വേഷണം സഹായിച്ചവരിലേക്ക്

സഹായം നൽകിയവർ അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിലാണ്

2 years ago
in Kerala
0
പ്രൊഫസറുടെ കൈവെട്ടിയ കേസ്: പ്രതിക്ക് സംരക്ഷണം ഒരുക്കിയതാര്? അന്വേഷണം സഹായിച്ചവരിലേക്ക്
0
SHARES
0
VIEWS
FacebookWhatsAppTwitterTelegram

കണ്ണൂർ: പ്രൊഫ. ടി ജെ ജോസഫിന്റെ കൈ വെട്ടി മാറ്റിയ കേസിലെ ഒന്നാം പ്രതി സവാദിന് ഒളിവിൽ കഴിയാൻ കണ്ണൂരിൽ പ്രാദേശിക സംരക്ഷണം ഒരുക്കിയത് ആരാണെന്നാണ് എൻഐഎ അന്വേഷിക്കുന്നത്.
മട്ടന്നൂരിൽ സവാദിന് താമസസൗകര്യവും ജോലിയും തരപ്പെടുത്താൻ എസ് ഡി പി ഐ സഹായിച്ചെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.പ്രാദേശികമായ സഹായം ലഭിക്കാതെ ജോലിയും വാടകവീടും തരപ്പെടുത്താൻ കഴിയില്ല എന്നാണ് അന്വേഷണ ഏജൻസികൾ കരുതുന്നത്. സഹായം നൽകിയവർ അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിലാണ്.

ഷാജഹാൻ എന്ന പേരിൽ പ്രതി ഒരു വർഷത്തോളമായി മട്ടന്നൂരിനടുത്ത് ബേരത്ത് ആശാരിപ്പണി ചെയ്തു കുടുംബത്തോടൊപ്പം താമസിക്കുന്നത്.

പക്ഷേ ഇത്രയും വലിയ കേസിലെ പ്രതിയായിരുന്നിട്ട് കൂടി എങ്ങനെയാണ് ഒരു വർഷത്തോളം സവാദ് എന്ന ഷാജഹാൻ ഇവിടെ ഒളിവിൽ കഴിഞ്ഞതെന്നാണ് സംശയം. പ്രാദേശികമായ സഹായം ലഭിക്കാതെ ജോലിയും വാടക വീടും തരപ്പെടുത്താൻ കഴിയില്ല.

റിയാസ് എന്നയാളുടെ കീഴിലായിരുന്നു ഷാജഹാനും രണ്ട് ഇതര സംസ്ഥാന തൊഴിലാളികളും മരപ്പണി ചെയ്തിരുന്നത്. റിയാസ് പ്രാദേശികമായ എസ് ഡി പി ഐ പ്രവർത്തകനാണ്. കൂടെ ജോലി ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കു പോലും ഷാജഹാനെ സംബന്ധിച്ച് കൂടുതൽ ഒന്നും അറിയില്ല. ഏതെങ്കിലും സംഘടനകൾ സംരക്ഷണം ഒരുക്കുന്നതിന് സഹായിച്ചിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങളിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്.
സവാദിനെ കോടതി ബുധനാഴ്ച റിമാൻഡ് ചെയ്തിരുന്നു. ഈ മാസം 24 വരെയാണ് റിമാൻഡ്. കൈവെട്ട് കേസിൽ സവാദിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്ന് എൻഐഎ കോടതിയിൽ അറിയിച്ചിരുന്നു. സവാദിനെ ചോദ്യം ചെയ്ത് കേസിന് പിന്നിലുള്ള ഗൂഢാലോചന കണ്ടെത്തേണ്ടതുണ്ടെന്നും എൻഐഎ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇത്രയും നാൾ ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ചത് ആരൊക്കെയെന്നും കണ്ടെത്തേണ്ടതുണ്ടെന്ന് എന്‍ഐഎ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം സവാദിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ട് മൊബൈൽ ഫോണുകളും ഒരു സിം കാർഡും പിടികൂടിയിരുന്നു. ഇയാളെ സംബന്ധിച്ച ചില വ്യക്തിവിവരങ്ങളും പിടിച്ചെടുത്തതായി എൻഐഎ അറിയിച്ചിട്ടുണ്ട്. തിരിച്ചറിയൽ പരേഡിന് ശേഷം വൈകാതെ ഇയാളെ കസ്റ്റഡിയിൽ വാങ്ങും. കോ‌‌ടതിയിൽ ഹാജരാക്കിയപ്പോൾ മൈഗ്രെയിൻ പ്രശ്നങ്ങൾ ഉണ്ടെന്ന് സവാദ് പറഞ്ഞു. ‌

13 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന സവാദിനെ കണ്ണൂർ മട്ടന്നൂര്‍ പരിയാരം ബേരത്ത് വെച്ചാണ് എന്‍ഐഎ സംഘം പിടികൂടിയത്. സവാദിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് നേരത്തെ എന്‍ഐഎ തുക പ്രഖ്യാപിച്ചിരുന്നു. കേസില്‍ കഴിഞ്ഞ വര്‍ഷം ജൂലൈ 13 നാണ് കോടതി പ്രതികളുടെ ശിക്ഷ വിധിച്ചത്. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളില്‍ മൂന്ന് പ്രതികള്‍ക്കാണ് ജീവപര്യന്തം തടവ്ശിക്ഷ ലഭിച്ചത്.

രണ്ട്, മൂന്ന്, അഞ്ച് പ്രതികള്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. രണ്ടാം പ്രതി സജലിന് ജീവപര്യന്തവും 50,000 പിഴയും, നാസർ, നജീബ് എന്നിവർക്ക് ജീവപര്യന്തവും 5000 രൂപ പിഴയുമാണ് വിധിച്ചത്. മറ്റ് പ്രതികളായ നൗഷാദ്, മൊയ്തീന്‍ കുഞ്ഞ്, അയൂബ് എന്നിവര്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ. ശിക്ഷാ വിധികള്‍ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാവും. ടി ജെ ജോസഫിന് എല്ലാ പ്രതികളും ചേര്‍ന്ന് 4 ലക്ഷം രൂപ കൊടുക്കണമെന്നും കോടതി നിർദ്ദേശിച്ചു.

Tags: latest newsMAINnewzonphysical attackProfessor
Previous Post

കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കെ വാടക ഹെലികോപ്റ്ററിന് ലക്ഷങ്ങൾ അനുവദിച്ച് ധനവകുപ്പ്

Next Post

അമ്മമാരെയും കുട്ടികളെയും ഉൾപ്പെടുത്തുന്ന അശ്ലീല ഉള്ളടക്കം: യൂട്യൂബ് ഇന്ത്യയ്ക്ക് ബാലാവകാശ കമ്മീഷന്റെ നോട്ടീസ്

Next Post
അമ്മമാരെയും കുട്ടികളെയും ഉൾപ്പെടുത്തുന്ന അശ്ലീല ഉള്ളടക്കം: യൂട്യൂബ് ഇന്ത്യയ്ക്ക് ബാലാവകാശ കമ്മീഷന്റെ നോട്ടീസ്

അമ്മമാരെയും കുട്ടികളെയും ഉൾപ്പെടുത്തുന്ന അശ്ലീല ഉള്ളടക്കം: യൂട്യൂബ് ഇന്ത്യയ്ക്ക് ബാലാവകാശ കമ്മീഷന്റെ നോട്ടീസ്

Please login to join discussion

Category

  • Auto (6)
  • Business (23)
  • Culture (11)
  • Entertainment (97)
  • Health (26)
  • India (1,617)
  • Kerala (2,390)
  • Life (8)
  • Lifestyle (9)
  • Sports (91)
  • Tech (60)
  • World (319)

Tags

#congress #death #DELHI #election2024 #highcourt #kerala #narendramodi #pinnarayivijayan #rahul gandhi #sabarimala #suicide #supreme court #thrissur #wayanad Accident Amith sha Arrested Bjp China cpim cpm Died ed FEATURED Heavy Rain hema commission report high court India ISRO jammu and kashmir Kannur kochi KOZHIKODE ksrtc K Surendran latest news Loksabha Election 2024 MAIN Narendra modi newzon Pinarayi vijayan PM Modi supream court Suresh gopi thiruvananthapuram
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© 2026 JNews - Premium WordPress news & magazine theme by Jegtheme.

This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.