കൊച്ചി: അയോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിലേക്ക് സിനിമാതാരം മോഹൻലാലിന് ക്ഷണം. ക്ഷണപത്രവും അയോദ്ധ്യയിൽ പൂജിച്ച അക്ഷതവും താരത്തിന് കൈമാറി.
ആർഎസ് എസ് പ്രാന്ത പ്രചാരക് എസ് സുദർശൻ,ദക്ഷിണ ക്ഷേത്ര സഹസമ്പർക്ക പ്രമുഖ് ജയകുമാർ, ബിജെപി ഇൻഡസ്ട്രിയൽ സെൽ കൺവീനർ അനൂപ് കുമാർ എന്നിവരാണ് നേരിട്ടെത്തി താരത്തിനെ ചടങ്ങിലേക്ക് ക്ഷണിച്ചത്.
പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് പ്രമുഖരെ നേരിട്ടെത്തി ആർഎസ്എസ് – ഹൈന്ദവ സംഘടനാ നേതാക്കൾ ക്ഷണിക്കുന്നുണ്ട്. സിനിമാതാരം ശ്രീനിവാസൻ അടക്കമുള്ള താരങ്ങൾക്കും അക്ഷതം കൈമാറിയിട്ടുണ്ട്. രാജ്യവ്യാപകമായി വീടുകളിൽ അക്ഷതം കൈമാറൽ നടന്ന് വരികയാണ്.
ആർ.എസ് എസ് ദേശീയ നേതാക്കളും ,ഹിന്ദി സിനിമാതാരങ്ങളടക്കമുള്ള പ്രമുഖരെ നേരിട്ടെത്തി പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിക്കുന്നുണ്ട്.
അതേ സമയം പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയ നേട്ടത്തിനാണ് ബിജെപി ശ്രമിക്കുന്നത് എന്നാണ് കോൺഗ്രസ് ആരോപണം. എന്നാൽ കേരളത്തിലെയും ബംഗാളിലെയും ന്യൂനപക്ഷ വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ് അനാവശ്യ ആരോപണങ്ങൾ കോൺഗ്രസ് ഉന്നയിക്കുന്നത് എന്നാണ് ബിജെപി ചൂണ്ടിക്കാട്ടുന്നത്
Discussion about this post