എറണാകുളം:കൊച്ചി വിമാനത്താവളത്തിലേക്ക് ഓടിയെത്താൻ ഒരുങ്ങുകയാണ് മെട്രോ. നെടുമ്പാശേരി വിമാനത്താവളത്തിൽ ഭൂമിക്കടിയിൽ സ്റ്റേഷൻ നിർമിക്കാൻ പദ്ധതിയുണ്ടെന്ന് കെ.എം.ആർ.എൽ എം.ഡി ലോക്‌നാഥ് ബെഹ്റ. എയർപോർട്ടിലേക്ക് ലിങ്ക് ലൈൻ നിർമിക്കും.
നിലവിലുള്ള മെട്രോയുടെ എക്സ്റ്റൻഷൻ തന്നെയായിരിക്കും മൂന്നാം ഘട്ടത്തിലെന്നും ലോക്‌നാഥ് ബെഹ്റ പറഞ്ഞു.
അർബൻ മാസ് ട്രാൻസിറ്റ് കമ്പനി തയ്യാറാക്കിയ കോംപ്രിഹെൻസീവ് മൊബിലിറ്റി പ്ലാനിൽ (സി.എം.പി) കൊച്ചി വിമാനത്താവളം മുതൽ അങ്കമാലി വരെ ഫേസ് 3 നീട്ടാൻ ശുപാർശ ചെയ്തിട്ടുണ്ട്.
തൃപ്പൂണിത്തുറ, കാക്കനാട്, അങ്കമാലി തുടങ്ങിയ പ്രധാന സ്‌റ്റേഷനുകളിൽ നിന്ന് വിമാനത്താവളത്തിലേക്ക് നേരിട്ട് കണക്റ്റിവിറ്റി ലഭ്യമാക്കുന്ന എയർപോർട്ട് ലിങ്കിനെ കുറിച്ചും പ്ലാനിൽ പറയുന്നുണ്ട്.വിദഗ്‌ധർ തയ്യാറാക്കിയ ഈ കോംപ്രിഹെൻസീവ് മൊബിലിറ്റി പ്ലാൻ റിപ്പോർട്ടും സാങ്കേതിക പഠനവും പരിഗണിച്ചാണ് ഭൂമിക്കടിയിൽ സ്റ്റേഷൻ നിർമ്മിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. വിശദമായ പ്രോജക്ട് റിപ്പോർട്ട് ഉണ്ടാക്കി സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിക്കുമെന്നും ലോക്‌നാഥ് ബെഹ്റ പറഞ്ഞു.
Discussion about this post