കോഴികോട്: കൈക്കൂലി വാങ്ങിയ അദ്ധ്യാപകനെ പുറത്താക്കണമെന്ന് എ ബി വി പി. കേരള കേന്ദ്ര സർവ്വകലാശാലയിലെ സോഷ്യൽ വർക്ക് വിഭാഗം പ്രൊഫസ്സർ എ കെ മോഹനനെ പുറത്താക്കണമെന്ന് എ ബി വി പി ആവശ്യപ്പെട്ടു. യൂണിവേഴ്സിറ്റിയിൽ നാല് വർഷത്തിലേറയായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അദ്ധ്യാപകനിൽ നിന്നും കാലാവധി നീട്ടി നൽകാം എന്ന് വാഗ്ദാനം നൽകിയാണ് പാരിതോഷികം വാങ്ങിയത്.
ഇതേ അദ്ധ്യാപകന്റെ നിയമനവും പ്രമോഷനും സ്വാധീനം ഉപയോഗിച്ച് നേടിയതാണെന്ന് എ ബി വി പി നേരത്തെ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് യു ജി സി ചെയർമാൻ ഉൾപ്പെടെയുള്ളവർക്ക് പരാതിയും നൽകിയിരുന്നു. രണ്ട് വർഷം മുൻപ് ഇതേ അദ്ധ്യാപകനിൽ നിന്നും നിരന്തരം മാനസിക പീഠനം നേരിട്ട വിദ്ധ്യാർത്തിനികൾ ഗവർണർക്ക് മുമ്പാകെ പരാതി നൽകിയിരുന്നു. എന്നാൽ ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് അദ്ധ്യാപകന് വീണ്ടും ഉന്നത പഥവികൾ നൽകി പക്ഷം ചേരുന്ന നടപടികളാണ് യുണിവേഴ്സിറ്റി അധികൃതർ സ്വീകരിച്ചത്.
Discussion about this post