കൊച്ചി: അയോധ്യ ശ്രീരാമ ജന്മഭൂമിയിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ചടങ്ങിനോടനുബന്ധിച്ച് രാജ്യ വ്യാപക സമ്പർക്കമാണ് ആർഎസ് എസിന്റെയും ഹിന്ദു സംഘടനകളുടെയും നേതൃത്വത്തിൽ നടക്കുന്നത്. ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്രസമിതിക്കൊപ്പം ആർ എസ്എസിന്റെയും മറ്റ് ഹിന്ദു സംഘടനകളുടെയും ദേശീയ നേതാക്കൾ തന്നെ രംഗത്തിറങ്ങിയാണ് അയോധ്യയിൽ നിന്നും എത്തിച്ച അക്ഷത വിതരണം നടത്തുന്നതും, പ്രാണ പ്രതിഷ്ഠ ചടങ്ങിലേക്ക് പ്രമുഖ വ്യക്തികളെ ക്ഷണിക്കുന്നതും. കേരളത്തിൽ മാത്രം അൻപത് ലക്ഷത്തോളം വീടുകളിൽ, രാമക്ഷേത്രത്തിൽ നിന്നും പൂജിച്ച് കൊണ്ടുവന്ന അക്ഷതം വിതരണം ചെയ്യാനാണ് ആർഎസ്എസ് ലക്ഷ്യമിടുന്നത്
സിനിമാ താരങ്ങൾ, ശാസ്ത്രജ്ഞന്മാർ മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ, കായിക താരങ്ങൾ,സാമൂഹിക പ്രവർത്തകർ, ആത്മീയ സാമുദായിക നേതാക്കൾ തുടങ്ങി നിരവധി പേരെയാണ് പ്രാണ പ്രതിഷ്‌ഠയുടെ ഭാഗമായി സംസ്ഥാന നേതാക്കൾ നേരിട്ടെത്തി ക്ഷണിച്ചത്. സിനിമ താരങ്ങളായ മോഹൻലാൽ ,ശ്രീനിവാസൻ , ഉണ്ണിമുകുന്ദൻ, നരേൻ, ഗായിക കെ എസ് ചിത്ര, ഐഎസ്ആർഒ മുൻ ചെയർമാൻ മാധവൻ നായർ, വി എസ് സി ഡയറക്ടർ ഡോ. ഉണ്ണികൃഷ്ണൻ നായർ അടക്കമുള്ള പ്രമുഖർ അക്ഷതം ഏറ്റുവാങ്ങിയിട്ടുണ്ട്
മോഹന്‍ലാലിന് ആർഎസ്എസ് പ്രാന്ത പ്രചാരക് എസ്.സുദർശനൻ അക്ഷതം കൈമാറുന്നു
രമേശ് പിഷാരടിക്ക് അക്ഷതം കൈമാറുന്നു
സിനിമാ താരം ശ്രീനിവാസന് അക്ഷതം കൈമാറുന്നു
ഉണ്ണി മുകുന്ദൻ അക്ഷതം സ്വീകരിക്കുന്നു
സിനിമാ താരം നരേൻ അക്ഷതം സ്വീകരിക്കുന്നു
ഹരീഷ് പേരടിക്ക് അക്ഷതം നൽകുന്നു
അക്ഷതം നടി ശിവദയ്ക്കും ഭർത്താവും സംവിധായകനുമായ മുരളിയ്ക്കും എറണാകുളം വിഭാഗ് പ്രചാരക് ശ്രീനിഷ് കൈമാറുന്നു
ബാല താരം ദേവനന്ദയ്ക്ക് അക്ഷതം കൈമാറുന്നു
ബാല നടനായ (മാളികപ്പുറം ഫെയിം )ശ്രീപദ് യാനിനും കുടുംബത്തിനും അക്ഷതം നൽകുന്നു
സിനിമാ താരം ഗിന്നസ് പക്രുവിന് അക്ഷതം നൽകുന്നു
സംവിധായകൻ വിനയനെ സന്ദർശിക്കുന്നു
ഗായിക ചിത്രയ്ക്ക് കൊച്ചിയിലെ കൊച്ചിയിലെ ആർഎസ്എസ് നേതാക്കൾ അക്ഷതം കൈമാറുന്നു
മന്ത്രിയും, സിനിമ താരവുമായ കെബി ഗണേഷ് കുമാറിനും ആർഎസ്എസ് നേതാക്കൾ അക്ഷതം കൈമാറിയിട്ടുണ്ട്.
ഐഎസ്ആർഒ മുൻ ചെയർമാൻ മാധവൻ നായർക്ക് അക്ഷതം കൈമാറുന്നു
അതെ സമയം അക്ഷതം ഏറ്റുവാങ്ങി എസ്എൻഡിപി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശനും , എൻഎസ്എസ് ജനറൽ സിക്രട്ടറി ജി സുകുമാരൻ നായരും പ്രാണപ്രതിഷ്ഠ ചടങ്ങിനെ പ്രകീർത്തിച്ച് നടത്തിയ പ്രസ്താവനകൾ രാഷ്ട്രീയ രംഗത്ത് സജീവ ചർച്ചകൾക്കിടയാക്കിയിട്ടുണ്ട്. തിരഞ്ഞടുപ്പ് അടുത്ത സാഹചര്യത്തിൽ ഇരുവരും നടത്തിയ പ്രസ്‍താവനയ്ക്കും അതീവ പ്രാധാന്യമാണ് രാഷ്ട്രീയ കേരളം നൽകുന്നത്.
‘ശ്രീരാമജന്മഭൂമിയിൽ ജനുവരി 22ന് നടക്കുന്ന പ്രാണപ്രതിഷ്ഠാ കർമ്മം ഓരോ ഭാരതീയൻ്റെയും അഭിമാനമുയർത്തുന്ന ആത്മീയ മുഹൂർത്തമാണെന്നായിരുന്നു എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം. സരയൂതീരത്ത് അയോദ്ധ്യ യിലെ ശ്രീരാമചന്ദ്രദേവന്റെ പ്രാണപ്രതിഷ്ഠയുടെ പുണ്യം ഓരോ ഭവനങ്ങളിലേക്കും എത്തുകതന്നെ വേണം. ഇതിനായി ജനുവരി 22ന് പ്രതിഷ്ഠാ മുഹൂർത്തത്തിൽ എല്ലാ വിശ്വാസികളും സ്വഭവനങ്ങളിൽ ദീപം തെളിച്ച് ലോകനന്മയ്ക്കായി പ്രാത്ഥിക്കണമെന്നും വെള്ളാപ്പള്ളി നടേശൻ ആഹ്വാനം ചെയ്തിട്ടുണ്ട്.
ആർ.എസ്.എസ്. പ്രാന്തീയ കാര്യകാരി സദസ്യൻ എ.ആർ.മോഹനിൽ നിന്ന് അക്ഷതം കണിച്ചുകുളങ്ങരയിലെ വസതിൽ വച്ച് പ്രീതി നടേശനൊപ്പം വെള്ളാപ്പള്ളി നടേശൻ ഏറ്റുവാങ്ങുന്നു
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കേണ്ടത് ഏതൊരു ഈശ്വര വിശ്വാസിയുടെയും കടമയാണെന്നും, ചടങ്ങ് രാഷ്ട്രീയത്തിന്റെ പേര് പറഞ്ഞ് ബഹിഷ്‌കരിക്കുന്നത് ഈശ്വരനിന്ദയാണെന്നുമായിരുന്നു ജി സുകുമാരൻ നായരുടെ പ്രതികരണം .ജനുവരി 22ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ജാതിയോ മതമോ നോക്കേണ്ട ആവശ്യമില്ലെന്നും പ്രതിഷ്ഠ ചടങ്ങിനെ ഏതെങ്കിലും സംഘടനകളോ രാഷ്ട്രീയപാർട്ടികളോ എതിർക്കുന്നുണ്ടെങ്കിൽ അത് അവരുടെ സ്വാർത്ഥതയ്ക്കും രാഷ്ട്രീയ നേട്ടങ്ങൾക്കും വേണ്ടി മാത്രമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട് .
സാമുദായിക നേതാക്കൾക്ക് മുതിർന്ന ആർഎസ്എസ് നേതാക്കൾ തന്നെയാണ് അക്ഷതം കൈമാറിയത്. രാമക്ഷേത്ര പ്രതിഷ്ടയോടനുബന്ധിച്ച് ഹൈന്ദവ ഐക്യം മുൻ നിർത്തിയാണ് ഓരോ ഹിന്ദു ഭവനങ്ങളിലും അക്ഷത വിതരണം നടത്തുന്നത്. മുൻപെങ്ങുമില്ലാത്ത വിധത്തിൽ വൻസ്വീകാര്യത അക്ഷത വിതരണത്തിനും, രാമക്ഷേത്ര പ്രചാരണത്തിലും ലഭിക്കുന്നുവെന്നതും ശ്രദ്ധേയമാണ് .
മാതാ അമൃതാനന്ദമയിക്ക് അക്ഷതം കൈമാറുന്നു
ഗ്രാമങ്ങളിലും വനവാസി ഊരുകളിലും അക്ഷതവുമായി പ്രവർത്തകർ
ദേശീയ തലത്തിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴാണ് അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങുകൾ നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. സമ്പർക്കത്തിന്റെ ഭാഗമായി അൻപത് ലക്ഷം ഭവനങ്ങൾ ലക്ഷ്യമിട്ടുള്ള ആർ എസ് എസ് സമ്പർക്കം രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നുണ്ട് .
സാമുദായിക നേതാക്കളുടെ പ്രസ്താവനകകൾക്കൊപ്പം, ഹൈന്ദവ സംഘടനകളുടെ പ്രചാരണം തിരഞ്ഞെടുപ്പിൽ ബിജെപി ക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകർ
Discussion about this post