മുംബൈ: മാധ്യമരംഗത്ത് കൂടുതൽ കരുത്താർജ്ജിക്കുകയാണ് മുകേഷ് അംബാനി. അദ്ദേഹത്തിൻ്റെ നെറ്റ് വർക്ക് 18 ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത വാർത്താ ചാനലായി മാറും.
കഴിഞ്ഞ ദിവസം നെറ്റ് വർക്ക് 18 എന്ന മാധ്യമക്കമ്പനിയിൽ, ടിവി18 ബ്രോഡ് കാസ്റ്റ് എന്ന ടെലിവിഷൻ ചാനലും ഇ-18 എന്ന ഡിജിറ്റൽ മീഡിയ കമ്പനിയും ലയിച്ചതോടെയാണീ മാറ്റം.
ഇത് മൂന്നും മകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണെങ്കിലും ഈ മൂന്ന് കമ്പനികളും ലയിച്ചതോടെ നെറ്റ് വർക്ക് 18 എന്ന ബ്രാൻഡ് ശക്തമാവുകയാണ്. ടിവി18 എന്ന കമ്പനിയ്ക്ക് 18 ഭാഷകളിൽ ടിവി ചാനലുകളും സിഎൻബിസി ടിവി18 എന്ന് ബിസിനസ് ചാനലും ഉണ്ട്. ഇതെല്ലാം ഇനി നെറ്റ് വർക്ക് 18ന് കീഴിലാകും.
ബിസിനസ് വെബ് സൈറ്റായ മണികൺട്രോൾ എന്ന പോർട്ടൽ ഇ-18ന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു. ഇതെല്ലാം ഇനി നെറ്റ് വർക്ക് 18ൻ്റെ ഭാഗമാകും. ടിവി 18ഉം ഇ18 എന്ന ഡിജിറ്റൽ പ്ലാറ്റ് ഫോമും കൂടി എത്തുന്നതോടെ, വിവിധ ഇന്ത്യൻ ഭാഷകളിൽ ടിവി ചാനൽ ഉള്ള നെറ്റ് വർ ക്ക്18 ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത വാർത്താചാനലായി മാറും.

