ലുസൈൽ: ഏഷ്യന്‍ കപ്പ് ഫുട്ബോളിന് ഇന്ന് തുടക്കം. ഇന്ത്യയടക്കം 24 ടീമുകളാണ് ടൂര്‍ണമെന്റില്‍ കളിക്കുന്നത്. വൈകീട്ട് ഏഴിന് ഖത്തറും ലബനനും തമ്മില്‍ ലുസൈല്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം.
സമീപകാലത്തെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസമാണ് സുനിൽ ഛേത്രിയുടെ നീലപ്പടയ്ക്കുള്ളത്.
കഴിഞ്ഞ ചാമ്പ്യൻഷിപ്പിൽ തായ്ലാൻഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത ഇന്ത്യ പക്ഷേ യുഎഇയോടും ബഹ്റെയ്നോടും പരാജയപ്പെട്ടു. ഇത്തവണ ഓസ്ട്രേലിയയ്ക്കൊപ്പം സിറിയയും കസാക്കിസ്ഥാനുമാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ളത്.
ഖത്തറിൽ 2022 ഒക്ടോബറിൽ നടന്ന ലോകകപ്പിൽ ഓസ്ട്രേലിയ പ്രീക്വാർട്ടർ വരെയെത്തിയിരുന്നു.

