മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പണ്ഡിതന്മാരെ വെറുപ്പിക്കാനും പ്രയാസപ്പെടുത്താനും ആരു വന്നാലും അവരുടെ കൈവെട്ടാൻ ആഹ്വാനവുമായി എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡൻ്റ് സത്താർ പന്തല്ലൂർ. സമസ്ത മുഷാവറ ആ തീരുമാനമെടുത്താല്‍ അത് അംഗീകരിക്കുമെന്നും സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു. എസ്.കെ.എസ്.എസ്.എഫിന്റെ 35-ാം വാര്‍ഷികസമ്മേളനത്തോടനുബന്ധിച്ച് മലപ്പുറത്ത് നടന്ന മുഖദ്ദസ് സന്ദേശയാത്രയുടെ സമാപനസമ്മേളനത്തിലായിരുന്നു സത്താറിന്റെ വിവാദപരാമര്‍ശം.
ഞങ്ങള്‍ക്ക് ഒരേ ഒരു കടപ്പാടേയുള്ളൂവെന്നും. അത് സമസ്ത കേരള ജം ഇയ്യത്ത് ഉല്‍ ഉലമയോടു മാത്രമാണെന്നും. ആ സമസ്തയുടെ മഹാരഥന്മാരായ പണ്ഡിതന്മാരെ, അതിന്റെ ഉസ്താദുമാരെ ബുദ്ധിമുട്ടിക്കുന്നവരുടെ കെെ വെട്ടാൻ എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകര്‍ ഉണ്ടാകുമെന്നുമാണ് പ്രസംഗ മദ്ധ്യേ സത്താർ പന്തല്ലൂർ പറഞ്ഞത്. തുടർന്നു വരുന്ന നിരവധി വിവാദങ്ങൾക്കിടയിൽ സത്താർ പന്തല്ലൂരിൻ്റെ വിവാദ പ്രസംഗം വലിയ വിമർശനങ്ങളാണ് ഉയർത്തുന്നത്. സമസ്ത മുശാവറ ഒരു തീരുമാനം എടുത്താല്‍ അത് അംഗീകരിക്കണം. അംഗീകരിക്കാത്തവരെ സമസ്തയ്ക്കും എസ്‌കെഎസ്എസ്എഫിനും ആവശ്യമില്ലെന്നും സത്താര്‍ പന്തല്ലൂര്‍ പ്രസംഗത്തിൽ പറഞ്ഞു.
Discussion about this post