കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയനെതിരെ എം.ടി വാസുദേവൻ നായർ നടത്തിയ വിമർശനത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി.
എം ടി അധികാരികളെ ധീരമായി വിമർശിക്കുന്നുവെന്നും, അദ്ദേഹത്തിന്റെ കാലത്ത് ജീവിക്കാൻ പറ്റിയതാണ് നമ്മുടെ രാഷ്ട്രീയ സംസ്ക്കാരമെന്നും ഹരീഷ് പേരടി തന്റെ ഫേസ് ബുക്കിൽ കുറിച്ചു.
ചുള്ളിക്കാടൻമാർ മുദ്രാവാക്യങ്ങൾ എഴുതി അധികാരികളൂടെ മുന്നിൽ ഓച്ഛാനിച്ച് നിൽക്കുമ്പോൾ എം ടി ഇന്നും അധികാരത്തിന്റെ മുഖത്ത് ധീരമായി തുപ്പികൊണ്ടിരിക്കുന്നുവെന്നും, ഒരായിരം അടിമത്വത്തിന്റെ ചുള്ളിക്കാടുകൾക്കിടയിൽനിന്ന് ധീരമായി എത്തിനോക്കുന്ന ഒരു പൂമൊട്ടാണ് എം ടിയെന്നും ഹരീഷ് പേരടി വ്യക്തമാക്കുന്നു.
അധികാരത്തണലിൽ ജീവിക്കുകയും, അധികാരികളെ പുകഴ്ത്തുകയും ചെയ്യുന്ന കവികളെയും സാംസ്കാരിക നായകരെയും പരിഹസിച്ചാണ് പേരടിയുടെ പോസ്റ്റ്.
മുൻപും സമാന വിമർശനങ്ങൾ ഹരീഷ് പേരടി നടത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച് ലിറ്ററേച്ചർ ഫെസ്റ്റിവൽ ഉദ്ഘാടന വേദിയിലായിരുന്നു , പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ തന്നെ എം.ടി യുടെ വിമർശനം.
Discussion about this post