ആലപ്പുഴ: മാലിന്യമുക്ത പ്രവര്‍ത്തനങ്ങളില്‍ ആലപ്പുഴ നഗരസഭയ്ക്ക് വീണ്ടും ദേശീയ പുരസ്‌കാരം. കേന്ദ്ര ഹൗസിംഗ് അർബൻ അഫയേഴ്‌സ് മന്ത്രാലയത്തിന്റെ സ്വച്ഛ് ഭാരത് മിഷൻ – അർബന്റെ ഭാഗമായുള്ള 2023ലെ സ്വച്ഛ് സർവേക്ഷൺ ക്ലീൻ സിറ്റി പുരസ്‌കാരമാണ് ആലപ്പുഴ നഗരസഭ ഏറ്റുവാങ്ങി. വ്യാഴാഴ്ച ദില്ലിയില്‍ നടന്ന ചടങ്ങിൽ നഗരസഭാധ്യക്ഷ കെ കെ ജയമ്മ പുരസ്‌കാരം ഏറ്റുവാങ്ങി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ എ.എസ്. കവിത, മുനിസിപ്പൽ സെക്രട്ടറി എ.എം. മുംതാസ്, സ്വച്ഛ് സർവേക്ഷൻ നോഡൽ ഓഫീസർ ജയകുമാർ എന്നിവരും ഡൽഹി ചടങ്ങിൽ പങ്കെടുത്തു. ആലപ്പുഴ നഗരസഭ തുടർച്ചയായി ആറാംതവണയാണ് ഒരുലക്ഷത്തിനു മുകളിൽ ജനസംഖ്യയുള്ള നഗരങ്ങളിൽ സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനം കൈവരിക്കുന്നത്.
നിര്‍മ്മല ഭവനം നിര്‍മ്മല നഗരം മാലിന്യമുക്ത നവകേരളം ക്യാമ്പയിനുകള്‍, മികച്ച ഖരമാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, തെരുവ് – കനാല്‍ സൗന്ദര്യ വല്‍ക്കരണം, ഇടതോടുകളുടെ ശുചീകരണം, എറോബിക് സംവിധാനങ്ങള്‍, ഗാര്‍ഹിക ബയോ കമ്പോസ്റ്റര്‍ ബിന്‍ വിതരണം എന്നിങ്ങനെ നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്കാരമെന്ന് നഗരസഭ അറിയിച്ചു.
Discussion about this post