കൊച്ചി: പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് അയോദ്ധ്യയിൽ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി നടി അനുശ്രീ. ആർ എസ് എസ് പ്രാന്ത പ്രചാരക് എസ്. സുദർശനൻ ആണ് അക്ഷതം കൈമാറിയത്. കൊച്ചി മഹാനഗർ സംഘചാലക് അഡ്വ. വിജയകുമാർ, സംവിധായകൻ മുരളികൃഷ്ണ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കലാ- സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ നിന്നുള്ള നിരവധി വ്യക്തികൾക്ക് അക്ഷതം കൈമാറിയിട്ടുണ്ട്. ജനുവരി ഒന്നിന് നടക്കുന്ന മഹാസമ്പർക്കത്തിൽ സംസ്ഥാനത്താകെ അണിചേരുന്നത് ആയിരക്കണക്കിന് ആളുകളാണ്. കഴിഞ്ഞ ദിവസം നടൻ മോഹൻലാലും അക്ഷതം ഏറ്റുവാങ്ങിയിരുന്നു. ജനുവരി അഞ്ചിന് നടൻ ഉണ്ണി മുകുന്ദനും അക്ഷതം ഏറ്റുവാങ്ങിയിരുന്നു.
ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് 36,000 ബാച്ചുകളായി അൻപത് ലക്ഷം ഹിന്ദു ഭവനങ്ങളിൽ അയോധ്യയിൽ പൂജിച്ച അക്ഷതത്തിന്റെയും രാമക്ഷേത്രത്തിന്റെ ചിത്രവും ക്ഷേത്രചരിതം അടങ്ങുന്ന ലഘുലേഖയുടെയും വിതരണം കേരളത്തിലുടനീളം നടക്കുകയാണ്. പ്രാണപ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് ദേശീയ തലത്തിൽ സംഘടിപ്പിച്ചിരിക്കുന്ന മഹാസമ്പർക്ക യജ്ഞം ജനുവരി 15 വരെ തുടരും.
Discussion about this post