മുംബൈ: മുംബൈയിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം. ഡോംബിവാലിയിലെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനാണ് തീ പിടിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കെട്ടിടത്തിന്റെ ആറ് നിലകൾ കത്തിനശിച്ചു. ആളുകളെ കൃത്യസമയത്ത് പുറത്തെത്തിക്കാൻ കഴിഞ്ഞതിനാൽ വൻ അപകടം ഒഴിവായി. ഇന്ന് രാവിലെ 11 മണിയോടെയാണ് കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്.
പൂർണ്ണമായി പണി കഴിയാത്ത കെട്ടിടത്തിൽ ആദ്യത്തെ മൂന്ന് നിലകളിൽ മാത്രമാണ് ആളുകൾ താമസിച്ചിരുന്നത്. തീ പതിനെട്ടാം നിലയിലേക്ക് പടർന്നതായി അഗ്നിശമനസേന അറിയിച്ചു. തീ നിയന്ത്രണവിധേയമാക്കാൻ നിരവധി ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

